പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയാണ് സരിൻ ഇടതുപക്ഷത്തിന്റെ ഭാഗമായത്. കെപിസിസി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളായിരുന്നു സരിൻ.
പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ
