Posted inഓട്ടോമോട്ടീവ്

വിന്‍ഡ്‌സര്‍ ഇവി പ്രോ വിപണിയില്‍

വിന്‍ഡ്‌സര്‍ ഇവി പ്രോ വിപണിയില്‍, വില 17.49 ലക്ഷം രൂപ. ബാറ്ററി വാടയ്ക്ക് ലഭിക്കുന്ന മോഡലിന് 12.49 ലക്ഷം രൂപയാണ്. ആദ്യത്തെ 8000 ബുക്കിങ്ങുകള്‍ക്കാണ് ഈ പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുന്നത്. മെയ് എട്ടു മുതല്‍ ബുക്കിങ് ആരംഭിക്കും. ഒറ്റ ചര്‍ജില്‍ 449 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന പ്രോ മോഡലില്‍ 52.9 കിലോവാട്ട് ബാറ്ററിയാണ്. നിലവില്‍ 38 കിലോവാട്ട് ബാറ്ററി 332 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. പവര്‍ട്രെയിനില്‍ മാത്രമല്ല ഫീച്ചറുകളിലും സുരക്ഷയിലുമെല്ലാം മാറ്റങ്ങളോടെ കൂടുതല്‍ പ്രീമിയം മോഡലായിട്ടായിട്ടാണ് […]

Posted inഓട്ടോമോട്ടീവ്

വിന്‍ഡ്‌സര്‍ ഇവി പ്രോ വിപണിയില്‍

വിന്‍ഡ്‌സര്‍ ഇവി പ്രോ വിപണിയില്‍, വില 17.49 ലക്ഷം രൂപ. ബാറ്ററി വാടയ്ക്ക് ലഭിക്കുന്ന മോഡലിന് 12.49 ലക്ഷം രൂപയാണ്. ആദ്യത്തെ 8000 ബുക്കിങ്ങുകള്‍ക്കാണ് ഈ പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുന്നത്. മെയ് എട്ടു മുതല്‍ ബുക്കിങ് ആരംഭിക്കും. ഒറ്റ ചര്‍ജില്‍ 449 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന പ്രോ മോഡലില്‍ 52.9 കിലോവാട്ട് ബാറ്ററിയാണ്. നിലവില്‍ 38 കിലോവാട്ട് ബാറ്ററി 332 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. പവര്‍ട്രെയിനില്‍ മാത്രമല്ല ഫീച്ചറുകളിലും സുരക്ഷയിലുമെല്ലാം മാറ്റങ്ങളോടെ കൂടുതല്‍ പ്രീമിയം മോഡലായിട്ടായിട്ടാണ് […]

Posted inപുസ്തകങ്ങൾ

സത്യവാദിനിയും സ്വാതന്ത്ര്യവാദിനിയും

2018-2024 കാലഘട്ടത്തിലെ കേരളീയ രാഷ്ട്രീയത്തിലും സാംസ്‌കാരിക ചര്‍ച്ചകളിലും സാമുദായിക വിഷയങ്ങളിലും ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട ലേഖനങ്ങള്‍. സൂക്ഷ്മമായ വിമര്‍ശനദൃഷ്ടിയും ജാഗ്രതയും പുലര്‍ത്തിക്കൊണ്ടുള്ള സുദീര്‍ഘങ്ങളായ, ധാര്‍മ്മികവും ആഴവുമുള്ള ഗവേഷണ എഴുത്തുകളാണിവ. ‘സത്യവാദിനിയും സ്വാതന്ത്ര്യവാദിനിയും’. ജെ. ദേവിക. ഡിസി ബുക്‌സ്. വില 450 രൂപ.

Posted inആരോഗ്യം

പേവിഷബാധ എങ്ങനെ പ്രതിരോധിക്കാം?

ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. മനുഷ്യരിലേക്ക് ഈ വൈറസ് മൃഗങ്ങളുടെ തുപ്പല്‍ വഴിയോ, അവ കടിക്കുമ്പോഴോ, മുറിവില്‍ നക്കുമ്പോഴോ പ്രവേശിക്കാം. രോഗം പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവില്‍ നിന്ന് നാഡികള്‍ വഴി രോഗാണുക്കള്‍ തലച്ചോറില്‍ എത്തുകയും അവിടെ വെച്ച് വൈറസ് പെരുകുകയും ചെയ്യുന്നു. ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ രോഗലക്ഷണം പ്രകടമാകാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തെന്നും വരാം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ പിന്നെ അസുഖം ചികിത്സിച്ചു ഭേദമാക്കുക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍

പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍. ഖത്തർ അമീറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ടെലിഫോണിൽ സംസാരിച്ചു. സംഭാഷണത്തില്‍ ഖത്തര്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍. ഖത്തർ അമീറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ടെലിഫോണിൽ സംസാരിച്ചു. സംഭാഷണത്തില്‍ ഖത്തര്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.   രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമ ആഭ്യാസത്തിനൊരുങ്ങി ഇന്ത്യ. പടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പഹൽഗാം ആക്രമണ സംഘത്തിലുണ്ടെന്ന് […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

തൃശ്ശൂർ പൂരം ……!!!!

  കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂർ പൂരം ……!!!!   കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംന്നാഥനെ സാക്ഷി നിർത്തി തൃശൂർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആഹ്ലാദതിമിർപ്പിൽ  ആവേശപ്പൂരം. ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വടക്കുംനാഥ സന്നിധിയിൽ കുടമാറ്റം തുടങ്ങി

ആഹ്ലാദതിമിർപ്പിൽ  ആവേശപ്പൂരം. ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വടക്കുംനാഥ സന്നിധിയിൽ കുടമാറ്റം തുടങ്ങി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്‌. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ക്കുകയാണ്.നാളെ പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കുക.ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുന്നാഥ സന്നിധിയിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റാപ്പർ വേടനുമായി ബന്ധപ്പെട്ട   കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

റാപ്പർ വേടനുമായി ബന്ധപ്പെട്ട   കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. റേഞ്ച് ഓഫീസർ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്മെന്റ്കള്‍ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം.പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഡിജിപിക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് നൽകാത്തതിൽ വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് നൽകാത്തതിൽ വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിമർശനം. റിപ്പോർട്ട് സർക്കാരിന് നൽകിയെന്ന് ഡിവൈഎസ് പി അറിയിച്ചപ്പോള്‍ എന്തുകൊണ്ട് കോടതിയിൽ നൽകിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിന്‍റെ തൽസ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.