◾https://dailynewslive.in/ ജമ്മുകാശ്മീരില്‍ ഭീകരാക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും പഹല്‍ഗാം ആക്രമണത്തില്‍ ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. ◾https://dailynewslive.in/ തൃശൂരില്‍ കൊട്ടിക്കയറി പൂരാവേശം. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് […]
ഒറ്റയടിക്ക് പവന് 2000 രൂപ വര്‍ധിച്ച് സ്വര്‍ണവില
ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
തൃശൂരിൽ കൊട്ടിക്കയറി പൂരാവേശം. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു.പിന്നാലെ വിവിധ ഘടക പൂരങ്ങൾ എഴുന്നള്ളിത്തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ഘടക പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളികൊണ്ടിരിക്കുകയാണ്. രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറ മേളം. വൈകീട്ട് അഞ്ചരയ്ക്ക് തേക്കെ നടയിലാണ് കുടമാറ്റം. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി […]
ഒറ്റ ചാര്‍ജില്‍ 50 വര്‍ഷം വരെ ഉപയോഗിക്കാവുന്ന ബാറ്ററി
ചൈനീസ് കമ്പനിയായ ബീറ്റാവോള്‍ട്ട് ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, നാണയത്തിന്റെ മാത്രം വലിപ്പമുള്ള പുതിയ ബാറ്ററി പുറത്തിറക്കി. ബിവി100 എന്ന പേരിലറിയപ്പെടുന്ന ഈ ബാറ്ററി, റേഡിയോ ആക്ടീവ് ഐസോടോപ്പായ നിക്കല്‍-63നെയാണ് ബാറ്ററിയുടെ റേഡിയോ ആക്ടീവ് സ്രോതസ്സായി ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 50 വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്മാര്‍ട്ട്‌ഫോണുകള്‍ അല്ലെങ്കില്‍ കാമറകള്‍ പോലുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ഇത് അനുയോജ്യമല്ല. എന്നാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍, എയ്‌റോസ്‌പേസ് ഉപകരണങ്ങള്‍ പോലുള്ള ഇലക്ട്രോണിക്‌സുകളില്‍ ഉപയോഗിക്കുന്നതിനായി ഈ ബാറ്ററികള്‍ വന്‍തോതില്‍ […]
മോഹന്‍ലാല്‍ ചിത്രം ‘തുടരും’ തമിഴ് ട്രെയിലര്‍
ബോക്‌സ്ഓഫിസില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ തമിഴ് ട്രെയിലര്‍ എത്തി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ കഥാപാത്രത്തിന് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്. ചിത്രം മേയ് ഒന്‍പതിന് തമിഴ്‌നാട്ടില്‍ തിയറ്ററുകളിലെത്തും. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നീ സിനിമകള്‍ക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ബിനു […]
ഹൊറര്‍ ത്രില്ലര്‍ ‘വടക്കന്‍’ ഒടിടിയിലെത്തി
കിഷോര്‍ കുമാര്‍, ശ്രുതി മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ‘വടക്കന്‍’ ഒടിടിയിലെത്തി. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബോംബെ മലയാളിയായ സജീദ് എ ആണ് ചിത്രം സംവിധാനം ചെയ്തത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കന്‍’ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു. ഇന്ത്യയിലും […]
2026 ജീപ്പ് കോംപാസിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
ക്രോസ്ഓവര്‍ എസ്യുവി കോംപാസിന്റെ പുതു തലമുറ മോഡലിനു മുകളില്‍ ജീപ്പ് പണി തുടങ്ങിയിട്ട് കുറച്ചു കാലമായിട്ടുണ്ട്. 2026 ജീപ്പ് കോംപാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഡിസൈനും ഫീച്ചറുകളും പവര്‍ട്രെയിനും സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട് ഈ ചിത്രങ്ങള്‍. ഐസിഇ, ഹൈബ്രിഡ്, ഇവി പവര്‍ട്രെയിനുകളില്‍ ജീപ്പിന്റെ പുതിയ കോംപാസ് എത്തുമെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗികമായി പുറത്തുവിടും മുമ്പാണ് 2026 ജീപ്പ് കോംപാസിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. നിലവിലെ ജീപ്പ് കോംപാസിനെ അപേക്ഷിച്ച് അകത്തും പുറത്തും മാറ്റങ്ങളോടെയാണ് 2026 മോഡലിന്റെ […]
ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍
ജീവിതപാതയില്‍ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവിതത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദര്‍ഭങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും കുട്ടികളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആര്‍ദ്രമാക്കുമെന്നും തീര്‍ച്ചയാണ്. ഇതിലെ ഓരോ കഥയിലുടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാര്‍ക്ക് വളരെ വേഗം മനസ്സിലാക്കുവാന്‍ കഴിയും. ഭാവിയില്‍ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവര്‍ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്തകം സഹായകമായിത്തീരും. ‘ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍’. സിപ്പി പള്ളിപ്പുറം. […]
ഉപ്പ് അമിതമായാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
അമിതമായി ഉപ്പ് കഴിക്കുന്ന ആളുകള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ട്. ശരീരത്തിലെ ഉപ്പിന്റെയും ജലത്തിന്റെയും സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ ആല്‍ഡോസ്റ്റെറോണിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. ഉപ്പിട്ട ഭക്ഷണം അമിതമായി കഴിക്കുന്നത് നിര്‍ജ്ജലീകരണം മാത്രമല്ല ശരീരത്തില്‍ ആല്‍ഡോസ്റ്റെറോണ്‍ അളവ് കുറവാണെന്നതിന്റെ ലക്ഷണം കൂടിയാണെന്നും അവര്‍ പറയുന്നു. ഉപ്പ് അമിതമായി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മര്‍ദ്ദം, തലകറക്കം, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഉപ്പിട്ട പലഹാരങ്ങളോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായും അവര്‍ പറയുന്നു. ഉപ്പ് […]
ആദിശേഖർ വധക്കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ, ശിക്ഷ നാളെ
കാട്ടക്കാടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച കൊന്ന കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥിയെ വണ്ടിയിടിച്ചുകൊന്നുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ആം വകുപ്പ് പ്രകാരമാണ് കൊലപാതകം നടത്തിയതായി തെളിഞ്ഞത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും. പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച […]
