ബോക്സ്ഓഫിസില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ തമിഴ് ട്രെയിലര്‍ എത്തി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ കഥാപാത്രത്തിന് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്. ചിത്രം മേയ് ഒന്‍പതിന് തമിഴ്നാട്ടില്‍ തിയറ്ററുകളിലെത്തും. ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകന്, ലൂസിഫര്‍, എമ്പുരാന് എന്നീ സിനിമകള്‍ക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
മോഹന്‍ലാല്‍ ചിത്രം ‘തുടരും’ തമിഴ് ട്രെയിലര്‍
