കിഷോര്‍ കുമാര്‍, ശ്രുതി മേനോന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ‘വടക്കന്‍’ ഒടിടിയിലെത്തി. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബോംബെ മലയാളിയായ സജീദ് എ ആണ് ചിത്രം സംവിധാനം ചെയ്തത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കന്‍’ ഒരുക്കിയിരിക്കുന്നത്. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്കിയിരിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. മെറിന് ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്, ഗാര്‍ഗി, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന് കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
ഹൊറര്‍ ത്രില്ലര്‍ ‘വടക്കന്‍’ ഒടിടിയിലെത്തി
