Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ഏകലവ്യൻ …..!!!!

  നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ പുത്രനായിരുന്നു ഏകലവ്യൻ …..!!!!   ആയുധവിദ്യ പഠിക്കാനാഗ്രഹിച്ച് രാജഗുരുവായ ദ്രോണരുടെ അടുക്കലെത്തിയ ഇദ്ദേഹത്തെ നിഷാദിയെന്നു കണ്ട് ദ്രോണാചാര്യർ സ്വീകരിച്ചില്ല .. അവസാനം ഇദ്ദേഹം ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടതായി മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 48 , ശ്ളോകം 77 ലായി കാണുന്നു.മറ്റു ശിഷ്യന്മാരുടെ ഹിതം നോക്കിയും , അവൻ നിഷാദനാണെന്നു ചിന്തിച്ചും ( നൈഷാദിരിതി ചിന്തയൻ ) ധർമ്മജ്ഞനായ ദ്രോണാചാര്യർ അവനെ ശിഷ്യനായി സ്വീകരിക്കുകയുണ്ടായില്ല . പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു . വനത്തിൽ ചെന്ന് , ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് […]

Posted inബിസിനസ്സ്

32,000 കോടി രൂപ നിക്ഷേപിക്കാന്‍ ജിയോസ്റ്റാര്‍

ഈ സാമ്പത്തികവര്‍ഷം ജിയോസ്റ്റാര്‍ കണ്ടന്റുകള്‍ നിര്‍മിക്കാന്‍ മാത്രമായി 32,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഉദയ് ശങ്കര്‍. മുംബൈയില്‍ നടന്ന വേവ്സ് സമ്മിറ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷമാണ് ഡിസ്നി ഹോട്ട്സ്റ്റാറും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോയും തമ്മില്‍ ലയിച്ച് ജിയോസ്റ്റാര്‍ രൂപീകരിച്ചത്. 2024 ല്‍ ജിയോസിനിമയും ഹോട്ട്സ്റ്റാറും വ്യത്യസ്ത കമ്പനികളായിരുന്നു. ഇരു കമ്പനികളും ചേര്‍ന്ന് 25,000 കോടി രൂപയാണ് കണ്ടന്റുകള്‍ക്കായി മുടക്കിയത്. ഇന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് പ്രാദേശിക കണ്ടന്റുകള്‍ നിര്‍മിക്കാനാണ് തങ്ങള്‍ പ്രാമുഖ്യം […]

Posted inവിനോദം

‘ഛോട്ടാ മുംബൈ’ റീ റിലീസിന്

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൂട്ടി ‘ഛോട്ടാ മുംബൈ’ റീ റിലീസിനെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കല്‍ക്കൂടി തിയേറ്ററുകളിലെത്തുന്നു. 4കെ ദൃശ്യമികവിലാണ് ചിത്രം എത്തുന്നത്. റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഈ മാസം 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. കലാഭവന്‍ മണിയാണ് […]

Posted inവിനോദം

കുതിപ്പ് തുടര്‍ന്ന് നാനി നായകനായ ‘ഹിറ്റ് 3’

തെലുങ്ക് സൂപ്പര്‍താരം നാനി നായകനായ ‘ഹിറ്റ് 3’ മെഗാ ബ്ലോക്ക്ബസ്റ്റര്‍ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തില്‍ എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 101 കോടി പിന്നിട്ടു. ആദ്യ വീക്കെന്‍ഡില്‍ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം […]

Posted inഓട്ടോമോട്ടീവ്

ജീപ്പ് റാങ്ലര്‍ വില്ലീസ് സ്‌പെഷ്യല്‍ എഡിഷന്‍

ജീപ്പ് റാങ്ലര്‍ ലൈഫ്സ്‌റ്റൈല്‍ ഓഫ്-റോഡ് എസ്യുവിയുടെ ഒരു പ്രത്യേക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റൂബിക്കോണ്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ലിമിറ്റഡ്-പ്രൊഡക്ഷന്‍ മോഡലായ റാങ്ലര്‍ വില്ലീസ് ’41 സ്‌പെഷ്യല്‍ എഡിഷന്‍ ആണ് ജീപ്പ് ഇന്ത്യ അവതരിപ്പിച്ചത്. 1941 ലെ യഥാര്‍ത്ഥ വില്ലീസ് വാഹനത്തെ പരാമര്‍ശിക്കുന്ന ഈ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ 30 യൂണിറ്റുകളായി പരിമിതപ്പെടുത്തും. ജീപ്പ് റാങ്ലര്‍ വില്ലിസ് 41 സ്‌പെഷ്യല്‍ എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ ചില എക്‌സ്‌ക്ലൂസീവ് ഡിസൈന്‍ ഘടകങ്ങളും അഡ്വഞ്ചര്‍-റെഡി അപ്ഗ്രേഡുകളും ഉപയോഗിച്ച് 73.16 […]

Posted inപുസ്തകങ്ങൾ

ചൂരല്‍ മല

മനുഷ്യബന്ധങ്ങളും മനുഷ്യരുടെ അതിജീവനുമാണ് യു കെ കുമാരന്റെ കഥകളുടെ കാതല്‍.ഉള്ളുരുക്കങ്ങളും വൈകാരികസന്ദര്ഭങ്ങളും അവയില്‍ തിടംവച്ച് നില്കുന്നു.യാഥാര്‍ഥ്യ ബോധമുള്ള കഥാപാത്രങ്ങള്‍ക്കിടയിലെ യഥാതഥമായ സങ്കര്ഷങ്ങളുടെ അനുഭവമാണ് ചൂരല്‍ മല എന്ന കഥാസമാഹാരം വായനക്കാരന് സമ്മാനിക്കുന്നത്.ഒരു ദുഃഖ ഗീതം പോലെ അനുവാചകരുടെ മനസ്സില്‍ ഒഴുകി പടരുന്ന പതിമൂന്നു കഥകളുടെ സാമാഹാരം. ‘ചൂരല്‍ മല’. യു കെ കുമാരന്‍. ഡിസി ബുക്‌സ്. വില 142 രൂപ.

Posted inആരോഗ്യം

വിറ്റാമിന്‍ ഡിയുടെ അളവ് പ്രായത്തെ ആശ്രയിച്ചിരിക്കും

നമ്മുടെ ശരീരത്തില്‍ ഒരേ സമയം ഹോര്‍മോണ്‍ ആയും പോഷകമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. കാത്സ്യത്തിന്റെയും ഫോസ്‌ഫേറ്റിന്റെയും തോത് നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, മുടികൊഴിച്ചില്‍, എല്ലുകള്‍ക്കും പേശികള്‍ക്കും വേദന, വിശപ്പില്ലായ്മ, ഇടയ്ക്കിടെ പനിയും ജലദോഷം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌കളീറോസിസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുമ്പ് രോ​ഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് മന്ത്രി വീണാ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുമ്പ് രോ​ഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്   റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംസാരിച്ചു

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്   റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംസാരിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായക പിന്തുണ പ്രഖ്യാപിച്ച പുടിൻ, മോദിയുമായി ഫോണിൽ വിശദമായി സംസാരിച്ചു. വിഷയത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തു. ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്ളാദിമിർ പുടിൻ സ്വീകരിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ട്രില്ലുകൾ നടത്താനുമാണ്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദേശം.