വിന്‍ഡ്സര്‍ ഇവി പ്രോ വിപണിയില്‍, വില 17.49 ലക്ഷം രൂപ. ബാറ്ററി വാടയ്ക്ക് ലഭിക്കുന്ന മോഡലിന് 12.49 ലക്ഷം രൂപയാണ്. ആദ്യത്തെ 8000 ബുക്കിങ്ങുകള്‍ക്കാണ് ഈ പ്രാരംഭ വിലയ്ക്ക് വാഹനം ലഭിക്കുന്നത്. മെയ് എട്ടു മുതല്‍ ബുക്കിങ് ആരംഭിക്കും. ഒറ്റ ചര്‍ജില്‍ 449 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന പ്രോ മോഡലില്‍ 52.9 കിലോവാട്ട് ബാറ്ററിയാണ്. നിലവില്‍ 38 കിലോവാട്ട് ബാറ്ററി 332 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. പവര്‍ട്രെയിനില്‍ മാത്രമല്ല ഫീച്ചറുകളിലും സുരക്ഷയിലുമെല്ലാം മാറ്റങ്ങളോടെ കൂടുതല്‍ പ്രീമിയം മോഡലായിട്ടായിട്ടാണ് വിന്‍ഡ്സര്‍ പ്രോയുടെ വരവ്. 136എച്ച്പി കരുത്തും പരമാവധി 200എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വൈദ്യുത മോട്ടോറാണ് പ്രോയിലും. 7.4 കിലോവാട്ട് എസി ചാര്‍ജറുമായിട്ടാണ് പ്രോ എത്തുന്നത്. എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 9.5 മണിക്കൂറില്‍ ഫുള്‍ ചാര്‍ജാകും. 60 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഇരുപതില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജാകാന്‍ 50 മിനിറ്റ് മാത്രം മതി. 18 ഇഞ്ച് അലോയ് വീലിന്റെ രൂപമാറ്റമൊഴിച്ചാല്‍ കാഴ്ച്ചയില്‍ കാര്യമായ മാറ്റങ്ങളില്ല. സെലഡോണ്‍ ബ്ലൂ, ഗ്ലാസ റെഡ്, അറോറ സില്വ്വര് എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും.
വിന്‍ഡ്സര്‍ ഇവി പ്രോ വിപണിയില്‍
