ജോജു ജോര്‍ജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ‘പണി’. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ പണി-2 എത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ തീവ്രതയോടെയായിരിക്കും പണി-2 എത്തുക. മാത്രമല്ല, ചിത്രത്തിന് ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നും ജോജു പങ്കുവച്ചിട്ടുണ്ട്. പണി-2 ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തില്‍ പുതിയ കഥ, പുതിയ ലൊക്കേഷന്‍, പുതിയ ആര്‍ട്ടിസ്റ്റുകള്‍, എല്ലാം പുതിയതായിരിക്കും. പണിയുടെ തുടര്‍ച്ച ആയിരിക്കില്ല പണി-2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാര് ആയിരിക്കും പണിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്’ എന്നാണ് താരം അറിയിച്ചത്. ജോജു തന്നെയാണ് പണി-2 ന്റെ തിരക്കഥയും സംവിധാനവും. പണി ശ്രേണിയില്‍ മൂന്ന് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതയാണ് റിപ്പോര്‍ട്ട്. പണി-3 ആയിരിക്കും ഏറ്റവും തീവ്രമായ ചിത്രം. ചിത്രത്തിലും പ്രധാന വേഷങ്ങള്‍ പുതുമുഖങ്ങള്‍ക്കായിരിക്കും.
ജോജു ജോര്‍ജിന്റെ ‘പണി’ രണ്ടാം ഭാഗമെത്തുന്നു
