Posted inബിസിനസ്സ്

സ്‌കോച്ച് വിസ്‌കിയുടെ വില കുത്തനെ കുറയും

രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില വരും മാസങ്ങളില്‍ കുത്തനെ കുറയും. ഇന്ത്യ-യു.കെ ഫ്രീ ട്രേഡ് കരാറില്‍ ഒപ്പിട്ടതോടെയാണിത്. സ്‌കോട്ലന്‍ഡ്, അയര്‍ലന്‍ഡ് യു.കെ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനമായിരുന്നു. പുതിയ കരാറില്‍ ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. നികുതിയില്‍ വലിയ കുറവുണ്ടാകുന്നതോടെ വിലയും ഇടിയാനുള്ള സാധ്യതയാണ് തെളിയുന്നത്. 5,000 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്ക് 3,500-4000 നിരക്കിലേക്ക് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ നിരക്കിലും […]

Posted inവിനോദം

പ്രൊഫസര്‍ അമ്പിളിയായി ജഗതി ശ്രീകുമാര്‍

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ ‘വല’ സിനിമയുടെ ആദ്യ അപ്‌ഡേഷന്‍ എത്തി. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്ക്ക് ശേഷം വന്‍ വേഷത്തിലാണ് താരം എത്തുന്നത് എന്നാണ് ആദ്യ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണ.ആര്‍ എന്നാണ് […]

Posted inവിനോദം

‘ഒരു റൊണാള്‍ഡോ ചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫുള്‍ഫില്‍ സിനിമാസ് നിര്‍മ്മാണം നിര്‍വഹിച്ച് നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അന്‍വര്‍ റഷീദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വൈവിധ്യമാര്‍ന്നതും തീവ്രവുമായ ഒരു ആഖ്യാനത്തെ പോസ്റ്റര്‍ സൂചിപ്പിക്കുന്നു. ആഴത്തിലുള്ള വൈകാരിക സംഘര്‍ഷത്തിലേക്ക് സൂചന നല്‍കുന്ന ശ്രദ്ധേയമായ ദൃശ്യ ശൈലിയിലുള്ള പോസ്റ്ററാണ് […]

Posted inഓട്ടോമോട്ടീവ്

എക്സ്റ്റര്‍ നിര ഹ്യുണ്ടേയ് വിപുലീകരിച്ചു

ഇന്ത്യന്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന എക്സ്റ്റര്‍ കുഞ്ഞന്‍ എസ്യുവിയുടെ നിര ഹ്യുണ്ടേയ് വിപുലീകരിച്ചു. എസ് സ്മാര്‍ട്ട്, എസ്എക്‌സ് സ്മാര്‍ട്ട് എന്നീ രണ്ട് പുതിയ മോഡലുകള്‍ കൂടെ കമ്പനി അവതരിപ്പിച്ചു. പുതിയ എസ് സ്മാര്‍ട്ട്, എസ്എക്‌സ് സ്മാര്‍ട്ട് മോഡലുകള്‍ പെട്രോള്‍, ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി വേരിയന്റുകളില്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. മൂന്ന് വര്‍ഷത്തെ വാറണ്ടി സപ്പോര്‍ട്ടോടെ 14,999 രൂപ വിലയ്ക്ക് ഇത് ജെന്യുവിന്‍ ആക്സസറികളായി ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. 2025 ഹ്യുണ്ടായി എക്സ്റ്റര്‍ എസ് സ്മാര്‍ട്ട്, […]

Posted inപുസ്തകങ്ങൾ

കണ്ണാടിയുടെ കാഴ്ച

അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കള്‍ തുടങ്ങി 13 ചെറുകഥകള്‍. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്‌നവത്കരിക്കുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥകള്‍. എഴുത്തില്‍ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം. ‘കണ്ണാടിയുടെ കാഴ്ച’. എം മുകുന്ദന്‍. ഡിസി ബുക്‌സ്. വില 114 രൂപ.

Posted inആരോഗ്യം

ആപ്പിള്‍ ചുവപ്പാണോ പച്ചയാണോ ഗുണകരം

നാരുകളും നിരവധി പോഷകങ്ങളുമടങ്ങിയ ആപ്പിള്‍ ദഹന വ്യവസ്ഥയെ പല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ആപ്പിള്‍ തന്നെ പലതരമുണ്ട്. ചുവന്ന വെറൈറ്റികളും ഗ്രീന്‍ ആപ്പിളുമാണ് പ്രധാനം. ഇതില്‍ ഏതാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരം. പഞ്ചസാരയുടെ അളവും ആന്റിഓക്സിഡന്റുകളും നാരുകളുമാണ് ഗ്രീന്‍ ആപ്പിളിന്റെയും ചവന്ന ആപ്പിളിന്റെയും പോഷകഗുണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്. ഗ്രീന്‍ ആപ്പിളുകള്‍ക്ക് മധുരത്തെക്കാള്‍ പുളിയാണ് മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ഇവയ്ക്ക് ഗ്ലൈസെമിക സൂചികയും കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഗ്രീന്‍ ആപ്പിള്‍ ഒരു നല്ല ചോയിസ് […]

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

ഫയർ ഡ്രിൽ….!!!!

  ഒരു കെട്ടിടത്തിൽ തീപിടുത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ആളുകൾ എങ്ങനെ ഒഴിഞ്ഞുമാറണമെന്ന് പരിശീലിപ്പിക്കുന്നതിനുള്ള ഒരു രീതിയാണ് ഫയർ ഡ്രിൽ …..!!!! മിക്ക കേസുകളിലും, കെട്ടിടത്തിന്റെ നിലവിലുള്ള ഫയർ അലാറം സംവിധാനം സജീവമാക്കുകയും, അടിയന്തരാവസ്ഥ സംഭവിച്ചതുപോലെ, ഏറ്റവും അടുത്തുള്ള എക്സിറ്റുകൾ വഴി കെട്ടിടത്തെ ഒഴിപ്പിക്കുകയും ചെയ്യുന്നു. ആശുപത്രികൾ അല്ലെങ്കിൽ ബഹുനില കെട്ടിടങ്ങൾ പോലുള്ള കെട്ടിടങ്ങളുടെ തരം അനുസരിച്ച് ഫയർ ഡ്രിൽ നടപടിക്രമങ്ങൾ വ്യത്യാസപ്പെടാം, അവിടെ കെട്ടിടം ഒഴിപ്പിക്കുന്നതിനുപകരം കെട്ടിടത്തിനുള്ളിൽ താമസക്കാരെ മാറ്റി സ്ഥാപിക്കാം. സാധാരണയായി, ഒഴിപ്പിക്കൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിൽ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിൽ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം.ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്നാഥ് സിം​ഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെയും പ്രകീർത്തിച്ചു. പ്രതിരോധ സേനകൾ പുതിയ ചരിത്രം കുറിച്ചവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ മോക് ഡ്രിൽ അവസാനിച്ചു

സംസ്ഥാനത്ത് 14 ജില്ലകളിൽ വൈകുന്നേരം നാല് മണി മുതല്‍ 4.30 വരെ മോക് ഡ്രില്‍ നടന്നു. ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായാണ് മോക് ഡ്രിൽ നടത്തിയത്. ഫ്ലാറ്റുകള്‍, ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഡ്രിൽ സംഘടിപ്പിച്ചത്. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മോക് ഡ്രിൽ ആശയക്കുഴപ്പമുണ്ടായി. ആദ്യം മുഴങ്ങേണ്ട അപായ സൈറൺ മുഴങ്ങിയില്ല. വ്യക്തത ഇല്ലാതെ ജീവനക്കാരും ഉദ്യോഗസ്ഥരും […]