സംസ്ഥാനത്ത് വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ […]
ഗാലക്സി എസ്25 എഡ്ജ് മെയ് 13ന് എത്തും
മെയ് 13ന് ഗാലക്സി എസ്25 എഡ്ജ് ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് സാംസങ്. 200 എംപി മെയ്ന്‍ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഒരു സ്ലിം സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം ആദ്യം നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് പ്രദര്‍ശിപ്പിച്ചിരുന്നു. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 ഃ 1080 പിക്‌സല്‍) എഫ്എച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് […]
‘തെളിവ് സഹിതം’ ചിത്രത്തിന്റെ ടീസര്‍
‘തെളിവ് സഹിതം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ സക്കീര്‍ മണ്ണാര്‍മല സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ സ്വഭാവമുള്ളതാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തും. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോളി ലോനപ്പന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. തികച്ചും ഒരു ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ നിഷാന്ത് […]
100 കോടി ഗ്രോസ് കലക്ഷനുമായി ‘തുടരും’
കേരള ബോക്‌സ് ഓഫിസില്‍ നിന്നും 100 കോടി ഗ്രോസ് കലക്ഷനുമായി മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും. റിലീസ് ചെയ്ത് 13 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിര്‍മാതാക്കളായ രജപുത്രയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. അതേസമയം ആഗോള കലക്ഷനില്‍ ‘2018’ന്റെ കലക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവുമധികം കലക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാള സിനിമയായും ‘തുടരും’ മാറി. എമ്പുരാന്‍ ആണ് ഇതില്‍ […]
ഹോണ്ട എലിവേറ്റിര്‍ അപെക്‌സ് സമ്മര്‍ എഡിഷന്‍
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ എസ്യുവി എലിവേറ്റിന്റെ അപെക്‌സ് സമ്മര്‍ എഡിഷനെ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചു. മാനുവല്‍ പതിപ്പിന് 12.39 ലക്ഷം രൂപയും സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് 13.59 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഈ പതിപ്പ് ആദ്യമായി 2024 സെപ്റ്റംബറില്‍ വി, വിഎക്‌സ് ട്രിമ്മുകളില്‍ പുറത്തിറക്കിയിരുന്നു. അപെക്‌സ് എഡിഷന്‍ ബാഡ്ജുകളും മറ്റ് പ്രത്യേക ആക്സസറികളും ഉള്‍പ്പെടെ ചെറിയ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ അപെക്‌സ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 121 ബിഎച്ച്പി, 1.5 ലിറ്റര്‍ […]
മഴുവിന്റെ കഥ
അന്യരുടെ ഹിംസാവാസന നികൃഷ്ടമെന്നു വിധിക്കുന്നവന് അതുതന്നെ സ്വന്തം അടിമനസ്സില്‍ പ്രച്ഛന്നമായി വര്‍ത്തിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയാതെപോകുന്നു. ഭോഗവാസനയോടും അധികാരപ്രമത്തതയോടുമുള്ള അസഹിഷ്ണുതയുടെ ഹേതുക്കളിലൊന്ന് അവ സ്വന്തം അബോധത്തിലെ ശക്തിമത്തായ വാസനയാണെന്നതുതന്നെ. ഹിംസയെ ഹിംസകൊണ്ടു കീഴടക്കാനുള്ള ഏത് ഉദ്യമത്തിലും ഈ അബോധാത്മകസത്യം അന്തര്‍ഭവിച്ചിരിക്കാമെന്ന നിരീക്ഷണമാണ് പരശുരാമകഥയുടെ സമകാലിക പ്രസക്തിയായി ബാലാമണിയമ്മ കണ്ടത്. ദാര്‍ശനികമായ ഔന്നത്യവും കാവ്യഭംഗിയും നിറഞ്ഞ കാവ്യത്തിന്റെ അഞ്ചാം പതിപ്പ്. ‘മഴുവിന്റെ കഥ’. ബാലാമണിയമ്മ. മാതൃഭൂമി. വില 119 രൂപ.
50 വയസിനു മുകളിലാണോ? ശ്രദ്ധിക്കണം വന്‍കുടലിനെ!
പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ വന്‍കുടലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇത് കോളന്‍ അഥവാ വന്‍കുടല്‍ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഏത് പ്രായത്തിലും കോളന്‍ കാന്‍സര്‍ വികസിക്കാമെങ്കിലും, 50 വയസിനു മുകളിലുള്ളവരില്‍ ഇത് വളരെ സാധാരണമാണ്. കൂടാതെ, പ്രായത്തിനനുസരിച്ച് പ്രീകാന്‍സര്‍ പോളിപ്സിന്റെ വ്യാപനവും വര്‍ധിക്കുന്നു. അമ്പതു കഴിഞ്ഞവരില്‍ 40 ശതമാനത്തിലധികം ആളുകളിലും പ്രീകാന്‍സര്‍ പോളിപ്സ് സാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയുടെ അസാധാരണമായ വളര്‍ച്ചയാണ് കാന്‍സര്‍ ആയി രൂപപ്പെടുന്നത്. കൊളോനോസ്‌കോപ്പിയിലൂടെ പ്രീകാന്‍സര്‍ പോളിപ്സ് നേരത്തെ കണ്ടെത്താനും കാന്‍സറായി വികസിക്കുന്നതിനു […]
മദ്ധ്യാഹ്ന വാർത്തകൾ
ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ […]
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
മലയാളി യുവാവിനെ ജമ്മു കശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ച് കേരളാ പൊലീസ്
മലയാളി യുവാവിനെ ജമ്മു കശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കേരളാ പൊലീസ്. പാലക്കാട് കാഞ്ഞിരപ്പുഴ കറുവാൻതൊടി സ്വദേശി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. പുൽവാമയിലെ വനപ്രദേശത്തോട് ചേർന്ന നിലയിലാണ് ഇന്നലെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് എങ്ങനെ കാശ്മീരിലെത്തിയെന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ധിഖ് ചോപ്പാടൻ പറഞ്ഞു.
