Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു

ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ  നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത […]

Posted inബിസിനസ്സ്

കല്യാണ്‍ ജുവലേഴ്സിന് 187.61 കോടി ലാഭം

2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 187.61 കോടി രൂപയുടെ ലാഭവുമായി കല്യാണ്‍ ജുവലേഴ്സ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ സമാന പാദത്തില്‍ രേഖപ്പെടുത്തിയ 137.49 കോടി രൂപയില്‍ നിന്ന് ഏകദേശം 36 ശതമാനം വര്‍ധനവാണ് ഇത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 37 ശതമാനം ഉയര്‍ന്ന് 6,181.53 കോടി രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആകെ വരുമാനം 35 ശതമാനം വര്‍ധിച്ച് 25,045 കോടി രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഇന്ത്യയില്‍ […]

Posted inവിനോദം

വിനീത് ശ്രീനിവാസന്‍ പാടിയ ക്രഷാണേ..ക്രഷാണേ..

‘റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ക്രഷാണേ..ക്രഷാണേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 16ന് തിയറ്ററുകളില്‍ എത്തും. ടി ജെ പ്രൊഡക്ഷന്‍സ്, നെട്ടൂരാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ […]

Posted inവിനോദം

ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണ്ട്’ ഒടിടിയിലേക്ക്

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഹണ്ട്’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്‌സിലൂടെ ചിത്രം എത്തുമെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു. ഇപ്പോഴിതാ സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 23 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലര്‍ ആണിത്. അതിഥി […]

Posted inഓട്ടോമോട്ടീവ്

ക്ലാവിസിനെ പുറത്തിറക്കി കിയ

എംപിവി സെഗ്മെന്റിലേയ്ക്ക് ക്ലാവിസിനെ പുറത്തിറക്കി കിയ. കാരന്‍സിന് അപ്‌ഡേറ്റഡ് മോഡലായാണ് ക്ലാവിസിനെ കിയ എത്തിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈനായോ കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ മെയ് ഒമ്പതു മുതല്‍ പുതിയ വാഹനം ബുക്ക് ചെയ്യാം. വില അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ആറ് എന്‍ജിന്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഏഴ് വേരിയന്റുകളില്‍ എട്ടു നിറത്തില്‍ പുതിയ എംപിവി ലഭിക്കും. സെഗ്മെന്റിലെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പല ഫീച്ചറുകളുമായാണ് കിയ ക്ലാവിസിന്റെ വരവ്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ മോഡലുകളില്‍ വാഹനം ലഭിക്കും. […]

Posted inപുസ്തകങ്ങൾ

ചക്രവ്യൂഹം

കുരുക്ഷേത്രഭൂമിയില്‍ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുപോയ അഭിമന്യുവിനെ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്രമായ ആഖ്യാനമാണിത്. അഭിമന്യുവിനെപ്പോലെ ഒരു യോദ്ധാവ് എങ്ങനെ ചെറുപ്രായത്തില്‍ ത്തന്നെ ഒരു മഹാരഥനായി വളര്‍ന്നു എന്ന ചോദ്യത്തിനുത്തരമാണ് ഈ കൃതി. അഭിമന്യുവിന്റെ ഉള്ളിലെ അടങ്ങാത്ത വിജയതൃഷ്ണയും അതില്‍നിന്നുള്ള ഊര്‍ജ്ജവും നോവലിലുടനീളം നിറഞ്ഞിരിക്കുന്നു. ഒപ്പം അഭിമന്യുവിന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് സവിശേഷമായ വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യുന്നു ഈ കൃതി. മഹാഭാരതത്തിന്റെ മൗനങ്ങളില്‍നിന്നും ഒരു ഉജ്ജ്വല രചന. ‘ചക്രവ്യൂഹം’. പുടയൂര്‍ ജയനാരായണന്‍. മാതൃഭൂമി. വില 246 രൂപ.  

Posted inആരോഗ്യം

രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കാം

കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്റെ സമയക്രമവും. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കും. നിങ്ങള്‍ അത്താഴം രാത്രി എട്ട് മണിക്ക് ശേഷമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിലെ മെറ്റബോളിസത്തെയും ഇന്‍സുലിനെയും ഒരുപോലെ തടസപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും. ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്‌പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 8, വ്യാഴാഴ്ച

◾https://dailynewslive.in/ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കടുത്ത ജാഗ്രതയില്‍. പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്‌കൂളുകള്‍ അടച്ചു. പാക് അതിര്‍ത്തിയിലുള്ള 6 ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, അമൃത്സര്‍, ഗുരുദാസ്പൂര്‍, തരന്‍ താരന്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ വരെ നിര്‍ത്തിവെച്ചു. ഇന്ന് മാത്രം മാത്രം […]