പാകിസ്ഥാന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലോകശ്രദ്ധ നേടിയതിന് പിന്നാലെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്‍കി ബോളിവുഡ് സിനിമ നിര്‍മാതാക്കള്‍. ട്രേഡ് മാര്‍ക്കിനായി മുകേഷ് അംബാനിയുടെ ജിയോ സ്റ്റുഡിയോ അപേക്ഷ നല്‍കിയെങ്കിലും പിന്‍വലിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂരു’മായി ബന്ധപ്പെട്ട സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ , വെസ്റ്റേണ്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നി സംഘടനകള്‍ പറഞ്ഞു. […]
ഭ്രമയുഗത്തിന് ശേഷം ‘ഡീയസ് ഈറേ’ എത്തുന്നു
ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍. ഏപ്രില്‍ അവസാനം ചിത്രീകരണം പൂര്‍ത്തിയായ സിനിമയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഡീയസ് ഈറേ’ എന്ന വിചിത്രമായ പേരാണ് ചിത്രത്തിന്. മരിച്ചവര്‍ക്കുവേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഭ്രമയുഗം സംവിധായകന്റെ ഹൊറര്‍ ഫ്രെയ്മില്‍ പ്രണവ് മോഹന്‍ലാല്‍ […]
42,000 രൂപയില്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഡീസ്
മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ്, ഹൈഫൈ എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 42,000 രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒഡീസ് ഹൈഫൈ, പരമ്പരാഗത പെട്രോള്‍ പവര്‍ സ്‌കൂട്ടറുകള്‍ക്ക് പകരം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ബദല്‍ തേടുന്ന നഗര യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ഒരു ലോ-സ്പീഡ് ഇലക്ട്രിക്ക് സ്‌കൂട്ടറാണ്. 25 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഹൈഫൈ ഒറ്റ ചാര്‍ജില്‍ 89 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 48 വി […]
ഈ ചില്ലകളോട് ആരു മിണ്ടും?
കൈകോര്‍ത്തുപിടിക്കുന്ന രണ്ടു കാലങ്ങള്‍ക്കിടയില്‍, ‘കാറ്റത്തെ സഞ്ചാരികള്‍’ എന്ന ശീര്‍ഷകത്തില്‍ പറയുംപോലെ പ്രസാദമുള്ളൊരു കാറ്റ് വരികള്‍ക്കിടയില്‍ വീശുന്നുണ്ട്. കരിയിലകള്‍ പറന്നകലുന്നിടത്ത് പുതിയ ധ്യാനത്തിന്റെ തളിര്‍പ്പുകളുണ്ട്. കവിതയും ശാസ്ത്രവും ധ്യാനവും കുട്ടിക്കുപ്പായം ധരിച്ച് വായനയെ അഴകും ആത്മാവുമുള്ള അനുഭവമായി പരിവര്‍ത്തനം ചെയ്യിക്കുന്നു. നമ്മുടെതന്നെ ഇളംപാദങ്ങള്‍ പതിഞ്ഞുകിടക്കുന്ന മണ്ണിലേക്കും നാട്ടുവഴിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അന്നയുടെ കുറിപ്പുകള്‍. ‘ഈ ചില്ലകളോട് ആരു മിണ്ടും?’. ജെനി ആന്‍ഡ്രൂസ്. മാതൃഭൂമി. വില 195 രൂപ.
ചൂടിനെ പ്രതിരോധിക്കാന്‍ രാത്രികാല ദിനചര്യകള്‍
വേനല്‍ക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാന്‍ കാരണമാകും. രാത്രി വൈകി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വര്‍ധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്‌ക്രീന്‍ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിന്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, […]
മദ്ധ്യാഹ്ന വാർത്തകൾ
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘര്‍ഷം കനത്തിരിക്കെ ജമ്മുവിലെത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മുവിലെ സാഹചര്യങ്ങൾ വിലയിരുത്താനായി താൻ റോഡ് മാര്‍ഗം ജമ്മുവിലേയ്ക്കുള്ള യാത്രയിലാണെന്ന് വ്യക്തമാക്കുന്ന ചിത്രമടങ്ങുന്ന പോസ്റ്റ് അദ്ദേഹം രാവിലെ തന്നെ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. വാഹനത്തിന് മുന്നിൽ ഇന്ത്യയുടെ പതാക കാണുന്ന രീതിയിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ […]
ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ യുടെ തീരുമാനം
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ യുടെ തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചതെന്നാണ് വിവരം.
സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു
സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നിരിക്കുന്നത്.
കേരള സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി
കേരള സർവകലാശാല പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് തമിഴ് പഠനവകുപ്പ് ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി. 24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്ക് വിസി നിർദേശം നൽകി. സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി. ഒരു തമിഴ് മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്. ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം. തമിഴ് പഠന വകുപ്പിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി എന്നും വിഷയം ഗവർണറുടെ […]
ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്ന് വിവരം
ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ട്. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക പേജ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന നിര്‍ദേശം. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നാണ് വിവരം.
