Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഞ്ചാബിൽ സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരവേ പഞ്ചാബിൽ സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. 532 കിലോമീറ്റർ ദൈർഘ്യത്തിൽ 9 ആൻറി ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാൻ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ ശ്രമം തുടങ്ങിയിരുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകിയത്.

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

ഐ.എൻ.എസ്. വിക്രാന്ത്……!!!

  ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്….!!!! കൊച്ചി നഗരത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്. 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി ഏ.കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു കീലിട്ടത്.   2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമീഷൻചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസ്സങ്ങളുണ്ടായി. റഷ്യയിൽനിന്ന് ഉരുക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം

ഇന്ത്യ – പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അടിയന്തിരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. സ്ഥിതി ഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴ കരുമാടിയിൽ പേവിഷബാധയെ തുടർന്ന് വിദ്യാർഥി മരിച്ചു

ആലപ്പുഴ കരുമാടിയിൽ പേവിഷബാധയെ തുടർന്ന് വിദ്യാർഥി മരിച്ചു. പടഹാരം ഗീതാ ഭവനത്തിൽ സരിത് കുമാറിൻ്റെ മകൻ സൂരജ് (17) ആണ് മരിച്ചത്. തകഴി ദേവസ്വം ബോർഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയാണ് സൂരജ്.  ഒരാഴ്ച മുൻപ് ബന്ധുവീട്ടിൽ വച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. പേവിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ല. അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം ഫലപ്രദമായി പ്രതിരോധിച്ചെന്ന് ബിഎസ്എഫ്

ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജെയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചതായാണ് റിപ്പോര്‍ട്ട്. ധൻധറിലെ പാകിസ്ഥാൻ പോസ്റ്റിന് നേരെ ബിഎസ്എഫ് ആക്രമണം നടത്തുന്നതിന്റെയും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ്  (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ ദില്ലിയിലും ജാഗ്രതാ നിർദ്ദേശം

ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ ദില്ലിയിലും ജാഗ്രതാ നിർദ്ദേശം. വൈകിട്ട് മൂന്ന് മണിക്ക് എയർ റെയ്ഡ് സൈറൺ പരീക്ഷണം നടത്തും. 20 മിനിറ്റോളം ദില്ലിയിൽ വിവിധ ഇടങ്ങളിൽ സൈറൺ മുഴങ്ങും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈറൺ മുഴക്കുന്നതെന്നും അധികൃതർ അറിയിച്ചു. ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ലീവുകൾ റദ്ദാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 9, വെള്ളിയാഴ്ച

◾https://dailynewslive.in/ പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയില്‍ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. ◾https://dailynewslive.in/ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ […]

Posted inബിസിനസ്സ്

ഐ.എം.എഫ് ലോണിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്‍

ഇന്ത്യയുമായുളള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലോണിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിടുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ ഐ.എം.എഫ് വായ്പകളെയാണ് വളരെയധികം ആശ്രയിക്കുന്നത്. കൂടാതെ ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ പാക്കിസ്ഥാന്‍ ധനസഹായത്തിനായി ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടി രൂപയിലധികം) വായ്പ നല്‍കുന്നതിനെ കുറിച്ച് അവലോകനം ചെയ്യാന്‍ ഐ.എം.എഫ് യോഗം ചേരുകയാണ്. ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ പാക്കിസ്ഥാന് വായ്പ […]

Posted inടെക്നോളജി

എക്സില്‍ ഡിസ്പ്ലേ നാമം വീണ്ടും മാറ്റി ഇലോണ്‍ മസ്‌ക്

എക്സില്‍ തന്റെ ഡിസ്പ്ലേ നാമം വീണ്ടും മാറ്റി ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. എലോണ്‍ മസ്‌ക് എക്സിലെ ഡിസ്പ്ലേ നാമം മാറ്റുന്നത് ഇതാദ്യമല്ല. ഇത്തവണ മസ്‌ക് ‘ഗോര്‍ക്ലോണ്‍ റസ്റ്റ്’ എന്നാക്കിയാണ് പേര് മാറ്റിയത്. പ്രൊഫൈല്‍ ചിത്രവും മാറ്റി. പുതിയ നാമത്തിന്റെ അര്‍ഥം തിരയുകയാണ് ആരാധകര്‍. ‘ഗോര്‍ക്ലോണ്‍ റസ്റ്റ്’ എന്ന നാമം ഗ്രോക്ക്, റസ്റ്റ് എന്നിവയുടെ മിശ്രിതമായാണ് ആരാധകര്‍ കാണുന്നത്. ഗ്രോക്ക് എന്നത് മസ്‌കിന്റെ എ.ഐ കമ്പനിയായ എക്‌സ് എ.ഐ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടിന്റെ പേരാണ്. രണ്ടാമത്തെ […]