ഇന്ത്യയുമായുളള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലോണിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്. കടുത്ത സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിടുന്ന പാക്കിസ്ഥാന് ഇപ്പോള്‍ ഐ.എം.എഫ് വായ്പകളെയാണ് വളരെയധികം ആശ്രയിക്കുന്നത്. കൂടാതെ ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ പാക്കിസ്ഥാന് ധനസഹായത്തിനായി ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടി രൂപയിലധികം) വായ്പ നല്‍കുന്നതിനെ കുറിച്ച് അവലോകനം ചെയ്യാന്‍ ഐ.എം.എഫ് യോഗം ചേരുകയാണ്. ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ പാക്കിസ്ഥാന് വായ്പ നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാനുള്ള ധനസഹായം സ്തംഭിക്കുന്നത് അതിന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേല്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഐഎംഎഫില്‍ നിന്ന് 7,00 കോടി ഡോളറിന്റെ വായ്പ പാക്കിസ്ഥാന് ലഭിച്ചിരുന്നു. മാര്‍ച്ചില്‍ 130 കോടി ഡോളറിന്റെ കാലാവസ്ഥാ പ്രതിരോധ വായ്പയും ഐ.എം.എഫില്‍ നിന്ന് ലഭിച്ചു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ യിലേക്കും ലഷ്കറെ ത്വയ്ബ, ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകരവാദ സംഘടനകളിലേക്കും പാക്കിസ്ഥാന് ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതായി ഇന്ത്യ കരുതുന്നു. ആഗോള കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിനോട് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുളള നടപടികള്‍ ഇന്ത്യ ശക്തമാക്കുകയാണ്.
ഐ.എം.എഫ് ലോണിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്
