ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരവേ പഞ്ചാബിൽ സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. 532 കിലോമീറ്റർ ദൈർഘ്യത്തിൽ 9 ആൻറി ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തുക അനുവദിച്ചതായി മുഖ്യമന്ത്രി ഭഗ്വന്ത് മാൻ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പഞ്ചാബ് ഇതിനകം തന്നെ ആന്റി-ഡ്രോൺ സംവിധാനം വാങ്ങാൻ ശ്രമം തുടങ്ങിയിരുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകിയത്.
പഞ്ചാബിൽ സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു
