ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജെയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചതായാണ് റിപ്പോര്‍ട്ട്. ധൻധറിലെ പാകിസ്ഥാൻ പോസ്റ്റിന് നേരെ ബിഎസ്എഫ് ആക്രമണം നടത്തുന്നതിന്റെയും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം ഫലപ്രദമായി പ്രതിരോധിച്ചെന്ന് ബിഎസ്എഫ്
