ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ ദില്ലിയിലും ജാഗ്രതാ നിർദ്ദേശം. വൈകിട്ട് മൂന്ന് മണിക്ക് എയർ റെയ്ഡ് സൈറൺ പരീക്ഷണം നടത്തും. 20 മിനിറ്റോളം ദില്ലിയിൽ വിവിധ ഇടങ്ങളിൽ സൈറൺ മുഴങ്ങും. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈറൺ മുഴക്കുന്നതെന്നും അധികൃതർ അറിയിച്ചു. ദില്ലിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ലീവുകൾ റദ്ദാക്കി.
ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ ദില്ലിയിലും ജാഗ്രതാ നിർദ്ദേശം
