പാകിസ്ഥാന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ‘ഓപ്പറേഷന് സിന്ദൂര്‍’ ലോകശ്രദ്ധ നേടിയതിന് പിന്നാലെ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്കി ബോളിവുഡ് സിനിമ നിര്‍മാതാക്കള്‍. ട്രേഡ് മാര്‍ക്കിനായി മുകേഷ് അംബാനിയുടെ ജിയോ സ്റ്റുഡിയോ അപേക്ഷ നല്‍കിയെങ്കിലും പിന്‍വലിച്ചു. ‘ഓപ്പറേഷന് സിന്ദൂരു’മായി ബന്ധപ്പെട്ട സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ , വെസ്റ്റേണ്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നി സംഘടനകള്‍ പറഞ്ഞു. അപേക്ഷകള്‍ ലഭിച്ചാല്‍ ആരാണ് ആദ്യം അപേക്ഷിച്ചതെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനകളിലെ സമിതികള്‍ ചേര്‍ന്നാണ് ട്രേഡ് മാര്‍ക്ക് അനുവദിക്കുക. ‘ഓപ്പറേഷന് സിന്ദൂരുമായി ബന്ധപ്പെട്ട ഇമെയില്‍ വഴി 30ലധികം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകളില്‍ അധികവും ‘ഓപ്പറേഷന് സിന്ദൂര്‍’, ‘മിഷന് സിന്ദൂര്‍’ എന്നീ ടൈറ്റിലുക ആവശ്യപ്പെട്ടായിരുന്നു.’ഹിന്ദുസ്ഥാന്‍ കാ സിന്ദൂര്‍’, ‘മിഷന് ഓപ്പറേഷന് സിന്ദൂര്‍’, ‘സിന്ദൂര്‍ കാ ബദ്ല’ എന്നി ടൈറ്റിലുകള്‍ക്കായും അപേക്ഷ ലഭിച്ചിട്ടുണ്ട്.
‘ഓപ്പറേഷന് സിന്ദൂര്‍’ അപേക്ഷ നല്കി ബോളിവുഡ്
