സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നിരിക്കുന്നത്.
സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു
