ഇന്ത്യന്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന എക്സ്റ്റര്‍ കുഞ്ഞന്‍ എസ്യുവിയുടെ നിര ഹ്യുണ്ടേയ് വിപുലീകരിച്ചു. എസ് സ്മാര്‍ട്ട്, എസ്എക്സ് സ്മാര്‍ട്ട് എന്നീ രണ്ട് പുതിയ മോഡലുകള്‍ കൂടെ കമ്പനി അവതരിപ്പിച്ചു. പുതിയ എസ് സ്മാര്‍ട്ട്, എസ്എക്സ് സ്മാര്‍ട്ട് മോഡലുകള്‍ പെട്രോള്‍, ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി വേരിയന്റുകളില്‍ മാനുവല്‍, എഎംടി ട്രാന്സ്മിഷനുകളില് ലഭ്യമാണ്. മൂന്ന് വര്‍ഷത്തെ വാറണ്ടി സപ്പോര്‍ട്ടോടെ 14,999 രൂപ വിലയ്ക്ക് ഇത് ജെന്യുവിന് ആക്സസറികളായി ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. 2025 ഹ്യുണ്ടായി എക്സ്റ്റര്‍ എസ് സ്മാര്‍ട്ട്, എസ്എക്സ് സ്മാര്‍ട്ട് വേരിയന്റുകള്‍ ബജറ്റ് ഉപഭോക്താക്കളുടെ വിശാലമായ ശ്രേണിയെ തൃപ്തിപ്പെടുത്തുന്നതിനായി ഒരുക്കിയിരിക്കുന്നതാണ്. എസ് സ്മാര്‍ട്ട് മാനുവല്‍ മോഡലിന്റെ വില 7,68,490 രൂപയും എസ്എക്സ് സ്മാര്‍ട്ട് സിഎന്‍ജി ഡ്യുവോയുടെ വില 9,18,490 രൂപ വരെയുമാണ്. ഇത് കൂടാതെ എസ് സ്മാര്‍ട്ട് മാനുവല്‍ മോഡലിന്റെ വില 8,39,090 രൂപയും എസ്എക്സ് സ്മാര്‍ട്ട് എഎംടിയുടെ വില 8,83,290 രൂപയുമാണ്. എസ് സ്മാര്‍ട്ട് സിഎന്‍ജി തിരഞ്ഞെടുക്കുന്നവര്‍ക്ക് 8,62,890 രൂപയും ടോപ്പ് സ്പെക്ക് എസ്എക്സ് സ്മാര്‍ട്ട് സിഎന്‍ജിക്ക് 9,18,490 രൂപയും ചെലവഴിക്കേണ്ടി വരും.
എക്സ്റ്റര്‍ നിര ഹ്യുണ്ടേയ് വിപുലീകരിച്ചു
