എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന് സംഗീതം പകര്‍ന്ന് വിധു പ്രതാപ് ആലപിച്ച ‘നേതാവായ്…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മെയ് രണ്ടിന് പ്രദര്‍ശനത്തിത്തിയ ചിത്രം ഉര്‍വ്വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്തത്. ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ ഉര്‍വ്വശിയാണ് അവതരിപ്പിച്ചത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന സിനിമയാണ് ‘എല്‍ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ‘. കലേഷ് രാമാനന്ദ്, ബാലചന്ദ്രന് ചുള്ളിക്കാട്, ജയന് ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, രാജേഷ് ശര്‍മ്മ, കിഷോര്‍, നോബി, വി കെ ബൈജു, പി ആര് പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
വിധു പ്രതാപ് ആലപിച്ച ‘നേതാവായ്…’ ഗാനം
