ആസിഫ് അലി, അപര്‍ണ ബാലമുരളി ഒപ്പം ജീത്തു ജോസഫ് ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. തിരുവോണ ദിനത്തില്‍ എത്തിയിരിക്കുന്ന റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ആസിഫും അപര്‍ണയും ഹക്കീം ഷാജഹാനുമാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപര്‍ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മിറാഷ്’. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി […]
അമേസിന് വന്‍ കിഴിവുമായി ഹോണ്ട
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഈ മാസം, കമ്പനി തങ്ങളുടെ പ്രീമിയം, ബെസ്റ്റ് സെല്ലിംഗ് സെഡാനായ അമേസിന് 60,000 രൂപയില്‍ കൂടുതല്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി, എക്‌സ്‌ചേഞ്ച്, കോര്‍പ്പറേറ്റ്, ക്യാഷ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കിഴിവിന്റെ ആനുകൂല്യം അമേസിന്റെ വി, വിഎക്‌സ്, ഇസെഡ് എക്‌സ് വേരിയന്റുകളില്‍ ലഭ്യമാകും. ഓഗസ്റ്റില്‍, ഈ കാറിന് 77,200 രൂപയുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില […]
കൂര്‍ക്ക
തിരക്കഥാകൃത്തും കഥാകൃത്തുമായ പി.എസ്. റഫീഖിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പത്മരാജന്‍ സ്മൃതിപുരസ്‌കാരം നേടിയ ഇടമലയിലെ യാക്കോബ് അടക്കം പതിനൊന്നു ചെറുകഥകള്‍. ‘കൂര്‍ക്ക’. പി എസ്സ് റഫീക്. ഡിസി ബുക്‌സ്. വില 209 രൂപ.
സ്റ്റോക്കിങ് സ്ത്രീകളില്‍ ഹൃദയാഘാതമുണ്ടാകും
സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണം. ഒരാളുടെ അനുവാദമോ താത്പര്യമോ കൂടാതെ അയാളെ നിരന്തരം പിന്തുടരുന്ന രീതിയാണ് സ്റ്റോക്കിങ്. ശാരീരികമായി ഉപദ്രവം ഉണ്ടായില്ലെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന ഗൗരവമുള്ള പ്രവൃത്തിയായാണ് സ്റ്റോക്കിങ്ങിനെ കണക്കാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് ജീവഹാനിയുണ്ടാക്കുകയും ചെയ്യാം. മൂന്നില്‍ ഒന്ന് സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്റ്റോക്കിങ്ങിന് വിധേയരായിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 5, വെള്ളിയാഴ്ച
◾https://dailynewslive.in/ ഓര്‍മപ്പൂക്കളം ഒരുക്കി ലോകമെമ്പാടുമുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ഗൃഹാതുരമായ യാത്ര കൂടിയാണ് മലയാളികള്‍ക്ക് ഓണം. ഓണം പ്രമാണിച്ച് ഇന്നും നാളേയും ഡെയ്ലി ന്യൂസിന്റെ സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ തിരുവോണാശംസകള്‍. ◾https://dailynewslive.in/ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ […]
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും സഞ്ചരിച്ച രണ്ട് വിഐപി വിമാനങ്ങൾ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി അടുത്തിടെ ടിയാൻജിനിൽ എത്തിയിരുന്നു. ഇതിൽ മുനീർ യാത്ര തിരിച്ചത് നൂർ ഖാൻ വ്യോമത്താവളത്തിൽ നിന്നാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പ്രദേശം ഈ വിമാനത്താവളത്തിന് തൊട്ടടുത്താണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. ദേശീയപാത-2 വീണ്ടും തുറക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നീക്കമാണിത്.
രാത്രി വാർത്തകൾ
ഇന്ത്യ ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ഇന്ത്യ- സിംഗപ്പൂർ ചർച്ചയിൽ ധാരണയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്ഥിരതയുള്ള രാജ്യമാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങും പ്രതികരിച്ചു. സിംഗപ്പൂരിനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രത്യേക വ്യാപാര കരാറിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായുള്ള മാറ്റം വരുത്തും. ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നാലിലൊന്നും വരുന്നത് സിംഗപ്പൂരിൽ നിന്നാണെന്ന് നരേന്ദ്രമോദിയുമായുള്ള ചർച്ചയ്ക്ക് ശേഷം ലോറൻസ് വോങ് ചൂണ്ടിക്കാട്ടി. യൂത്ത് […]
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണം ഒഴുക്കില്‍ വര്‍ധന
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണം അയക്കുന്നതില്‍ വര്‍ധന. സേവന കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിച്ചതായി ക്രിസില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പണമയയ്ക്കല്‍ 3,320 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 2860 കോടി ഡോളറായിരുന്നു. സേവന കയറ്റുമതി ഈ കാലയളവില്‍ 9,740 കോടി ഡോളറായി വളര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇത് 8,850 കോടി ഡോളറായിരുന്നു. 2026 […]
‘ഡ്യൂഡ്’ ചിത്രത്തില്‍ തകര്‍ത്താടി മമിത ബൈജു
പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത ബൈജു. ഡ്രാഗണ്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് വന്‍ താരോദയമായി മാറിയ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തിലാണ് മമിത നായിക ആകുന്നത്. ‘ഡ്യൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. റിലീസ് ചെയ്ത ചിത്രത്തിന്റെ ഗാനം ഏറെ ശ്രദ്ധനേടുകയാണ്. പ്രദീപ് രംഗനാഥനൊപ്പം നിറഞ്ഞാടുന്ന മമിത ബൈജുവിനെ വീഡിയോയില്‍ കാണാം. സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥന്‍. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് […]