കടപ്രതിസന്ധിയില്‍പെട്ട എഡ്ടെക് സ്ഥാപനമായ ബൈജൂസ് പ്രതാപ കാലത്ത് വാങ്ങിയ രണ്ട് അമേരിക്കന്‍ കമ്പനികള്‍ വിറ്റഴിച്ചു. വായ്പ കുടിശികകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വമ്പന്‍ വിലക്കുറവിലാണ് എപിക്, ടിങ്കര്‍ എന്നീ കമ്പനികളെ വിറ്റത്. 2021ല്‍ 200 മില്യണ്‍ ഡോളറിന് (ഏകദേശം 1,700 കോടി രൂപ) ബൈജൂസ് വാങ്ങിയ കോഡിംഗ് പ്ലാറ്റ്ഫോമായ ടിങ്കറിനെ വെറും 2.2 മില്യണ്‍ ഡോളറിനാണ് (ഏകദേശം 18 കോടി രൂപ) ചിക്കാഗോ ആസ്ഥാനമായ കോഡ്എച്ച്എസ് എന്ന കംപ്യൂട്ടര്‍ സയന്‍സ് ലേണിംഗ് പ്ലാറ്റ്ഫോം സ്വന്തമാക്കിയത്. ചൈനീസ് എഡ്യുക്കേഷന്‍ കമ്പനിയായ […]
കുഞ്ഞാറ്റയുടെ ആദ്യ സിനിമയ്ക്കു തുടക്കമായി
മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജാ ലക്ഷ്മി നായികയാകുന്ന ആദ്യ സിനിമയ്ക്കു തുടക്കം. വാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി (കുഞ്ഞാറ്റ )അരങ്ങേറ്റം കുറിക്കുന്നത്. ഇക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലി നിര്‍മിക്കുന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ കുഞ്ഞാറ്റ എത്തുന്നു. നായക സ്ഥാനത്ത് സര്‍ജാനോ ഖാലിദ്. മലയാളത്തിന്റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വൈകാതെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും നടക്കും. […]
നിമിഷ സജയന്‍ നായികയായ ‘ഡിഎന്‍എ’ ട്രെയിലര്‍
നിമിഷ സജയന്‍, അഥര്‍വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെല്‍സണ്‍ െവങ്കടേശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഡിഎന്‍എ’ ട്രെയിലര്‍ എത്തി. ക്രൈം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, രമേശ് തിലക്, വിജി ചന്ദ്രശേഖര്‍, ചേതന്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നു. ഗിബ്രാന്‍ ആണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം പാര്‍ഥിപന്‍. ആര്‍ട് ശിവ ശങ്കര്‍. സ്റ്റണ്ട് ഡോണ്‍ അശോക്. ഒളിംപിയ മൂവിസ് ആണ് നിര്‍മാണം. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളിലെത്തും.
ലെക്‌സസ് എല്‍എക്‌സ് 500ഡിയുടെ ഡെലിവറി തുടങ്ങി
ആഡംബര ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്യുവിയായ എല്‍എക്‌സ് 500ഡിയുടെ ഡെലിവറി രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്നു. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മൂന്ന് കോടി രൂപയാണ്. ലെക്‌സസ് എല്‍എക്‌സ് 500ഡി ഒരു അള്‍ട്രാ ലക്ഷ്വറി എസ്യുവിയാണ്, അതിന്റെ ശക്തമായ രൂപത്തിനും സവിശേഷതകള്‍ക്കും മാത്രമല്ല, പ്രകടനത്തിനും പേരുകേട്ടതാണ്. കമ്പനി ഇത് രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, എല്‍എക്‌സ് 500ഡി ഓവര്‍റെയിലിന്റെ വില 3.12 കോടി രൂപയാണ്. ഇത് കൂടുതല്‍ ഓഫ്-റോഡിംഗ് ശേഷിയുള്ള ഒരു പതിപ്പാണ്. സുഗമമായ യാത്ര വാഗ്ദാനം […]
ആനക്കുട്ടിയുടെ യാത്ര
കൊച്ചു മാരിയുടെ ആദ്യയാത്ര ആണിത് ആനത്താരയിലൂടെ! മാരിയുടെ വല്യമ്മ നയിക്കുന്ന വഴിയിലൂടെ മാരിയും അവളുടെ അമ്മയും കൂട്ടുകാരും കാടുകളും പുല്‍മേടുകളും കടന്ന് റോഡുകളും വേലികളും കടന്ന് വെള്ളക്കെട്ടു തേടി യാത്ര ചെയ്യുന്നു… നമുക്കും മാരിയോടൊപ്പം ചേരാം… എന്നാല്‍ നഗരങ്ങള്‍ വളരുകയും വനങ്ങള്‍ ചുരുങ്ങുകയും ചെയ്യുമ്പോള്‍, യാത്ര ദൈര്‍ഘ്യമേറിയതും അപകടകരവുമായിത്തീരുന്നു. ഈ വര്‍ഷം മാരിയുടെ കുടുംബം വെള്ളക്കെട്ടിലേക്ക് എത്തുമോ?? ‘ആനക്കുട്ടിയുടെ യാത്ര’. ലാവണ്യ കാര്‍ത്തിക്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 119 രൂപ.
പുകവലി തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നു
തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനം. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോര്‍ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോര്‍ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകര്‍ വിശദമാക്കുന്നത്. പുകവലിക്കുന്നവരില്‍ പ്രായവുമായി ബന്ധപ്പെട്ട അല്‍ഷിമേഴ്സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങല്‍ കാരണമാകുന്നതായാണ് […]
പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്
പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്. വിദേശ പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. തരൂരിനെ നേരിട്ട് കാണാൻ പോലും ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. അതേ സമയം തരൂരിന് പ്രധാന പദവി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ എന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിദേശരാജ്യങ്ങളുമായി ആശയ വിനിമയത്തിനുള്ള സമിതിയിൽ തരൂരിന് മുഖ്യപങ്കാളിത്തം നൽകിയേക്കും.
സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത അങ്ങനെയല്ല, വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്തയിൽ ഉണ്ട്. ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അത് കാണുന്നില്ല. തിരുത്തൽ വേണ്ടവ തിരുത്തി മുന്നേറാൻ ഇനിയും സമസ്തക്ക് കഴിയണമെന്നും പിണറായി പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ ലോസ് ഏഞ്ചൽസിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ ലോസ് ഏഞ്ചൽസിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ന്യൂയോർക്ക്, ടെക്സസ്, ഡെൻവർ, ഷിക്കാഗോ, കൊളറാഡോ, സാന്‍ഫ്രാസിസ്കോ, ഡാളസ്, അറ്റ്ലാന്‍റ തുടങ്ങിയ നഗരങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി. അതിനിടെ ലോസ് ഏഞ്ചൽസ് ഡൗൺടൗണിൽ അടിയന്തര കർഫ്യൂ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുകയും ചെയ്തു. കർഫ്യൂവിന് മുമ്പ് തന്നെ ഏകദേശം 200 പേരെ കസ്റ്റഡിയിലെടുത്തു. നാല് ദിവസത്തെ പ്രതിഷേധത്തിനിടെ 23 സ്ഥാപനങ്ങളിൽ കൊള്ളയടി […]
കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം
കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.
