Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് സർക്കാരിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. ക്രിമിനൽ, സിവിൽ നടപടികൾ കപ്പൽ കമ്പനികൾക്കെതിരെ സ്വീകരിക്കാമെന്നും നടപടികളിൽ ഒരു പഴുതും ഉണ്ടാവരുതെന്നും സർക്കാർ ചെലവാക്കുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.  മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാക്കാം എന്നും കോടതി നിർദ്ദേശിച്ചു. അന്താരാഷ്ട്ര കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർദ്ദേശം.   കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരത്തിനായി […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന, പവന് 72,800 രൂപ!

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9,100 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 72,800 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,465 രൂപയായി. വെള്ളിവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ഗ്രാമിന് 115 രൂപയിലാണ് വ്യാപാരം. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചത്. രണ്ടു ദിവസങ്ങളിലായി 1240 രൂപ വര്‍ധിച്ച് […]

Posted inടെക്നോളജി

മൂല്യമുളള കമ്പനിയെന്ന നേട്ടം തിരിച്ചു പിടിച്ച് എന്‍വിഡിയ

ലോകത്തിലെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന നേട്ടം തിരിച്ചു പിടിച്ച് എന്‍വിഡിയ. വിപണി മൂലധനത്തില്‍ മൈക്രോസോഫ്റ്റിനെ മറികടന്നാണ് എന്‍വിഡിയ ഈ നേട്ടം സ്വന്തമാക്കിയത്. എന്‍വിഡിയ യുടെ വിപണി മൂല്യം 3.45 ലക്ഷം കോടി ഡോളറിലെത്തി. 3.44 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം. എ.ഐ ചിപ്പ് കമ്പനിയുടെ ഓഹരി 3 ശതമാനം ഉയര്‍ന്ന് 141.40 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം കമ്പനിയുടെ ഓഹരികള്‍ ഏകദേശം 24 ശതമാനമാണ് ഉയര്‍ന്നത്. 2023 ന്റെ പകുതി മുതല്‍ ടിം […]

Posted inവിനോദം

‘കുബേര’യിലെ ‘പിപ്പി പിപ്പി ഡുംഡും’ എന്ന ഗാനം

ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’യിലെ ‘പിപ്പി പിപ്പി ഡുംഡും’ എന്ന ഗാനം പുറത്ത്. രസകരമായ വരികളും രംഗങ്ങളുമാണ് ഗാനത്തിലുള്ളത്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ് ഗാനത്തില്‍ ചുവടുവയ്ക്കുന്നത്. വിഡിയോ പുറത്തുവന്നു മണിക്കൂറുകള്‍ക്കം പ്രേക്ഷക ശ്രദ്ധ നേടി. നിരവധിപേരാണ് പാട്ടിനു കമന്റുകളുമായി എത്തുന്നത്. ഇന്ദ്രവതി ചൗഹാനാണ് പിപ്പി പിപ്പി ഡും ഡും എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കമ്മുലയാണ് കുബേര സംവിധാനം ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി […]

Posted inവിനോദം

മാത്യു തോമസ് നായകനായ ‘നൈറ്റ് റൈഡേഴ്‌സ്’

മാത്യു തോമസിനെ നായകനാക്കി പ്രശസ്ത ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൈറ്റ് റൈഡേഴ്‌സ്’. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഹൊറര്‍ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. പ്രേക്ഷകപ്രീതി നേടിയ പ്രണയവിലാസം എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് രചന. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാത്യു തോമസിനെ കൂടാതെ, […]

Posted inഓട്ടോമോട്ടീവ്

4 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ബലേനോ

ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ബലേനോ. നേരത്തെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ഇന്ത്യന്‍ നിര്‍മിത ബലനോ പങ്കെടുത്തിരുന്നു. രണ്ട് എയര്‍ ബാഗും ആറ് എയര്‍ബാഗുമുള്ള ബലേനോയുടെ വകഭേദങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 6 എയര്‍ബാഗുള്ള ബലോനോ 32ല്‍ 26.52 പോയിന്റ് നേടിയാണ് 4 സ്റ്റാര്‍ നേടിയെടുത്തത്. അതേസമയം കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 34.81 പോയിന്റ് നേടിക്കൊണ്ട് 3 സ്റ്റാര്‍ […]

Posted inപുസ്തകങ്ങൾ

സ്വര്‍ണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ

സ്പാനിഷ്- പോര്‍ച്ചുഗീസ് പര്യവേക്ഷണങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. സ്വര്‍ണ്ണനഗരമായ എല്‍ ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയില്‍ ഒരിടത്ത്, സ്ത്രീകള്‍ തങ്ങള്‍ക്കെതിരേ പോര്‍മുഖത്ത് അണിനിരന്നതുകണ്ട സ്പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ആമസോണ്‍ പോരാളികളോ ഇവര്‍ എന്ന് സ്പാനിഷുകാര്‍ അദ്ഭുതംകൂറി. അങ്ങനെ, തങ്ങള്‍ മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവര്‍ പേരിട്ടു: ആമസോണ്‍. ലാറ്റിനമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച പര്യവേക്ഷണത്തിന്റെ കഥ. ‘സ്വര്‍ണ്ണനഗരം തേടി: […]

Posted inആരോഗ്യം

ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ബിപി ഉറപ്പ്!

ദിവസവും ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍, പ്രായമോ മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് എപ്പിഡെമിയോളജിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിട്ടുമാറാത്ത ഉറക്കമില്ലായ്മ, ഉറക്കനഷ്ടം, അല്ലെങ്കില്‍ അസ്വസ്ഥമായ ഉറക്കം എന്നിവ ന്യൂറോ ഹോര്‍മോണ്‍ അസ്വസ്ഥതയ്ക്ക് കാരണമാകാം. ഇത് ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ക്രമഹരിത ഹൃദയമിടിപ്പ് ഉണ്ടാകാനും ആര്‍റിത്മിയ എന്ന അവസ്ഥയിലേക്ക് നയിക്കാനും കാരണമാകുന്നു. ഉപ്പ് അല്ലെങ്കില്‍ മാനസിക സമ്മര്‍ദം മാത്രമല്ല ഉയര്‍ന്നരക്തസമ്മര്‍ദത്തിലേക്ക് നയിക്കുക. ഉറക്കം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലമ്പൂർ ആയിഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍

നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിതെന്നും നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാന്നെന്നും അദ്ദേഹം പറഞ്ഞു.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലനം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കാട്ടുമുണ്ട തോട്ടത്തില്‍ ഓഡിറ്റോറിയത്തിൽ നടന്നു. 263 പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കേണ്ട 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയത്.ഇവിഎമ്മുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി നടന്ന മോക്ക് ഡ്രില്ലില്‍ 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പങ്കെടുത്തു. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി ഇവിഎമ്മില്‍ 100 വോട്ടുകളെങ്കിലും റാന്‍ഡം അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയായിരുന്നു പരിശീലനം.