സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9,100 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 72,800 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,465 രൂപയായി. വെള്ളിവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ഗ്രാമിന് 115 രൂപയിലാണ് വ്യാപാരം. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചത്. രണ്ടു ദിവസങ്ങളിലായി 1240 രൂപ വര്‍ധിച്ച് തിരിച്ചുവന്നിരിക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 47 ഡോളര്‍ (1.42%) വര്‍ധിച്ച് 3,371 ഡോളറിലെത്തി. ഏപ്രിലില്‍ സ്വര്‍ണവില ഔണ്‍സിന് 3,500 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 ശതമാനത്തോളം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന, പവന് 72,800 രൂപ!
