Posted inലേറ്റസ്റ്റ്

അപകടത്തിൽ മരിച്ചവരെ കണ്ടെത്താനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി

അപകടത്തിൽ മരിച്ചവരെ കണ്ടെത്താനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. മൃതദേഹങ്ങൾ കൈമാറുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടികൾ തുടങ്ങിയത്. ഗുജറാത്തിലെ ​ഗാന്ധിന​ഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക.അപകടത്തെ കുറിച്ച് നിരവധി ചോദ്യങ്ങളുയരുന്നുവെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിത്സൻ വ്യക്തമാക്കി.

Posted inവിനോദം

‘മേനേ പ്യാര്‍ കിയ’ ഓണം റിലീസ് ആയി എത്തും

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മേനേ പ്യാര്‍ കിയ’ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഫൈസല്‍ ഫസലുദീന്‍ ആണ്. റൊമാന്റിക് കോമഡി ചിത്രം മന്ദാകിനിയ്ക്ക് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ‘മുറ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ […]

Posted inഓട്ടോമോട്ടീവ്

ഈ എസ്യുവി മോഡലുകള്‍ക്ക് വന്‍ വിലക്കുറവ്

മാരുതി, ഹ്യുണ്ടായ്, ഹോണ്ട, ഫോക്സ്വാഗണ്‍, നിസാന്‍, ജീപ്പ്, സിട്രോണ്‍ തുടങ്ങിയ കമ്പനികള്‍ അവരുടെ തിരഞ്ഞെടുത്ത എസ്യുവി മോഡലുകളില്‍ ആകര്‍ഷകമായ ഡീലുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 13.71 ലക്ഷം മുതല്‍ 14.80 ലക്ഷം രൂപ വരെ വിലയുള്ള ജിംനി ഓഫ്-റോഡ് എസ്യുവിയുടെ ടോപ്പ്-എന്‍ഡ് ആല്‍ഫ ട്രിമ്മില്‍ മാരുതി സുസുക്കി ഒരുലക്ഷം രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി ട്യൂസണില്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ലാഭിക്കാം. ഹോണ്ട എലിവേറ്റ് മാനുവല്‍ വേരിയന്റുകള്‍ക്ക് 1.2 ലക്ഷം രൂപ […]

Posted inലേറ്റസ്റ്റ്

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകവും

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് ലോക നേതാക്കൾ രംഗത്തെത്തി. 242 പേർക്ക് ജീവൻ നഷ്ടമായ വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് പിന്തുണയും ഐക്യദാർഢ്യവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കി തുടങ്ങി നിരവധി ലോക നേതാക്കൾ രംഗത്തെത്തി.യൂറോപ്യൻ യൂണിയനും വിമാന ദുരന്തത്തിൽ ഇന്ത്യയെ ആശ്വാസിപ്പിക്കാനെത്തി.

Posted inപുസ്തകങ്ങൾ

വെള്ളിവെളിച്ചങ്ങള്‍

ആകാശത്ത് കുറെ മുന്‍പ് ഒരു ദൈവദൂതനുണ്ടായിരുന്നു. വെള്ളയുടുപ്പിട്ട ഒരു ദൈവദൂതന്‍. ഞങ്ങളന്യോനം ചിരിയുതിര്‍ത്ത് അഭിവാദ്യം ചെയ്തുതീരുംമുന്‍പ് ഇളംനീലനിറമുള്ള മേഘം വന്ന് ഇടയില്‍നിന്നു. സമുദ്രത്തിന്റെ നീല. ലളിതമായ കഥകളുടെ ആഴങ്ങളില്‍ പലതുമൊളിപ്പിച്ചുവെച്ച എഴുത്തുകാരനായിരുന്നു സതീഷ്ബാബു. അകാലത്തില്‍ പൊലിഞ്ഞ അതുല്യപ്രതിഭ. ആധുനികതയും ഗൃഹാതുരതയും ഇഴചേര്‍ന്ന രചനാശൈലിയിലുള്ള ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. ‘വെള്ളിവെളിച്ചങ്ങള്‍’. സതീഷ് ബാബു പയ്യന്നൂര്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 152 രൂപ.  

Posted inആരോഗ്യം

മണ്‍സൂണ്‍ കാലത്ത് സൂപ്പര്‍ഫുഡായി ചോളം കഴിക്കാം

മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് ചോളം. അവശ്യ പോഷകങ്ങളായ വിറ്റാറ്മിന്‍ ഡി, മഗ്‌നീഷ്യം, പൊട്ടാസ്യം ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. ഇത് മഴക്കാലത്ത് ദുര്‍ബലമാകാവുന്ന പ്രതിരോധശേഷിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ഗര്‍ഭിണികള്‍ക്ക് ഇത് ബസ്റ്റാണ്. ഗര്‍ഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാന്‍ ഇത് സഹായിക്കും. രോഗപ്രതിരോധം മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ചോളത്തിലടങ്ങിയ പോഷകങ്ങള്‍ സഹായിക്കും. ചോളത്തില്‍ ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും […]

Posted inലേറ്റസ്റ്റ്

രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു

രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായും അറിയിപ്പുണ്ട്. രക്ഷാ പ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി.അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

നിലമ്പൂരിൽ സിപിഎമ്മിനെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

നിലമ്പൂരിൽ സിപിഎമ്മിനെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനറുടെ പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 196, 171 വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴി വർഗീയ പ്രചാരണം നടത്തുന്നുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിൻ്റെ പരാതിയിൽ പറയുന്നത്.

Posted inലേറ്റസ്റ്റ്

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെ‍ഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരണം

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെ‍ഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Posted inലേറ്റസ്റ്റ്

അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു

അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.