ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രമാണ് ‘ആസാദി’. നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 27 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ശ്രീനാഥ് ഭാസിയെക്കൂടാതെ ലാല്‍, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, രവീണ രവി, സലിംകുമാര്‍, ഷോബി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. […]
ടാസ്മാന്‍ പിക്കപ്പിനെ പോലൊരു എസ്യുവി
ടാസ്മാന്‍ പിക്കപ്പ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരു ഫുള്‍ സൈസ് എസ്യുവി നിര്‍മ്മിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഒരുങ്ങുന്നു. ടൊയോട്ട പ്രാഡോ, ഫോര്‍ഡ് എവറസ്റ്റ് തുടങ്ങിയ എസ്‌യുവികള്‍ക്ക് എതിരാളിയാകുന്ന ഈ പുതിയ എസ്യുവി 2029 ഓടെ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോട്ടുകള്‍. കിയ ഓസ്ട്രേലിയയുടെ ഷാസി ട്യൂണിംഗ് എഞ്ചിനീയര്‍ ഗ്രേം ഗാംബോള്‍ഡും മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ഡീന്‍ നോര്‍ബിയാറ്റോയും ടാസ്മാന്‍ എസ്യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചു. 2024 ഒക്ടോബറില്‍ ആണ് കിയ ടാസ്മാന്‍ പിക്കപ്പ് ലോഞ്ച് ചെയ്തത്. […]
വിശ്വവിജയി വാഗ്ഭടന്‍
കേരളചരിത്രത്തിലെ നവോത്ഥാന നായകനായ വാഗ്ഭടാനന്ദന്റെ ജീവിതകഥ കീഴാളവിഭാഗത്തില്‍പ്പെടുന്ന നിസ്സ്വവര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രഗാഥയാണ്. അടിച്ചമര്‍ത്തപ്പെട്ട അവശജനതയ്ക്ക് അത്താണിയായി അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കരണസംഘവും അതോടനുബന്ധിച്ചുള്ള കര്‍മ്മപദ്ധതികളും. വയലേരി കുഞ്ഞിരാമന്‍ എന്ന വീര രക്തസാക്ഷിയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ഈ പുസ്തകം. വയലേരി കുഞ്ഞിക്കണ്ണന്‍ വാഗ്ഭടാനന്ദനായി മാറിയ ചരിത്രം വരച്ചുകാട്ടുന്ന പന്ന്യന്നൂര്‍ ഭാസിയുടെ നോവല്‍. ‘വിശ്വവിജയി വാഗ്ഭടന്‍’. മാതൃഭൂമി. വില 153 രൂപ.
അപസ്മാരം ബാധിച്ച കുട്ടികളില്‍ സിങ്കിന്റെ കുറവ് കണ്ടെത്തി
കുട്ടികളില്‍ സിങ്കിന്റെ കുറവും പനി കാരണമുണ്ടാകുന്ന അപസ്മാരവും തമ്മിലുള്ള ബന്ധം കണ്ടെത്തി. 2022 ഡിസംബര്‍ മുതല്‍ 2024 ജൂണ്‍ വരെ നടത്തിയ ഈ പഠനത്തില്‍ ആറ് മുതല്‍ മുതല്‍ 72 മാസം വരെ പ്രായമുള്ള 158 കുട്ടികളെ ആരോഗ്യസ്ഥിതിയാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പനി സമയത്ത് അപസ്മാരം ബാധിച്ച കുട്ടികളില്‍ ഏകദേശം 50% പേര്‍ക്ക് സിങ്കിന്റെ അളവ് കുറവാണെന്ന് കണ്ടെത്തലുകള്‍ വെളിപ്പെടുത്തി, അപസ്മാരം […]
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യ തുടങ്ങിയ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയിലെയും, ബ്രിട്ടനിലെയും സംഘം വൈകാതെയെത്തും. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും സുരക്ഷ ഏജന്‍സികളുടേതടക്കം സഹകരണം അന്വേഷണ സംഘത്തിനുണ്ടാകും. ദുരന്തത്തിനിടയാക്കിയ വിമാനത്തിലെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അതിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക്ക് ബോകിസിനായുള്ള തെരച്ചില്‍ തുടരുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന വോയിസ് ഡേറ്റ റെക്കോര്‍ഡടക്കമുള്ള വിവരങ്ങള്‍ ഇനി കിട്ടാനുള്ള ബ്ലാക്ക് ബോക്സിലാണുള്ളത്. ഇതിന് പുറമെയാണ് ഉന്നത തല വിദഗ്ധ സമിതിയേയും […]
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി
ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു.ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്.
ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകൻ അലി ഷംഖാനിയും കൊല്ലപ്പെട്ടു
ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷംഖാനി കൊല്ലപ്പെട്ടു. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയ ജനറലാണ് കൊല്ലപ്പെട്ടത്. വീട് തകർത്ത് ഷംഖാനിയെ കൊലപ്പെടുത്തിയതായാണ് ഇസ്രായേൽ പറയുന്നത്. തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചിരുന്നു. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിലെന്ന് വി ശിവൻകുട്ടി
ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെൻററുകൾ ഒഴിവാക്കുന്നത് പരിഗണിക്കുന്നതെന്നും കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികൾക്ക് സമയം ലഭിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എൻട്രൻസ് കോച്ചിംഗ് സെൻററുകൾ ലക്ഷങ്ങളാണ് രക്ഷിതാക്കളിൽ നിന്നും ഈടാക്കുന്നത് പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ കൊടുത്തുള്ള കോച്ചിംഗ് ആവശ്യമില്ല നമ്മുടെ അധ്യാപകർ നല്ല കഴിവുള്ളവരാണ് കുട്ടികളെ ട്യൂഷന് വിട്ടാൽ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കൾ കരുതുന്നതാണ് പ്രശ്നമെന്നും […]
മുന്നറിയിപ്പുമായി ആയത്തുല്ല അലി ഖമേനി
ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) പുറത്തുവിട്ടു. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇറാൻ അറിയിച്ചു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. കുറഞ്ഞ സമയം കൊണ്ട് ഇറാൻ സ്വന്തമാക്കിയ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ കണക്ക് നിരത്തിയാണ് ഇസ്രയേലിന്‍റെ ന്യായീകരണം. 2023ൽ 5164 കിലോഗ്രാം യുറേനിയും ഉണ്ടായിരുന്ന ഇറാൻ […]
ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തോട് അകലം പാലിക്കാൻ നിർദ്ദേശം നൽകി ട്രംപ്
ഇറാനുമായി ആണവ കരാർ രൂപീകരിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് ഇസ്രയേൽ ആക്രമണം തിരിച്ചടിയാവുമെന്ന വിലയിരുത്തലിൽ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തോട് അകലം പാലിക്കാൻ ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. ഞായറാഴ്ച ഇറാനുമായി യുറേനിയം എൻറിച്ച്മെന്റ് പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച ചർച്ചയുടെ ആറാം റൗണ്ട് നടക്കാനിരിക്കെയാണ് ഇസ്രയേൽ ഇറാനിൽ പലയിടങ്ങളിലും ആക്രമിച്ചിട്ടുള്ളത്. അതോടൊപ്പം ഇറാനെതിരായ ഇസ്രയേൽ ആക്രമണം ഏകപക്ഷീയമായതെന്നാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശക സെക്രട്ടറി മാർകോ റൂബിയോ വിശദമാക്കിയത്. തങ്ങളുടെ പ്രഥമ പരിഗണന മേഖലയിലെ അമേരിക്കൻ സൈന്യത്തിന്റെ […]
