‘എമ്പുരാന്‍’ വീണ്ടും തിയേറ്ററില്‍. മാര്‍ച്ച് 27ന് റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ 24ന് ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സിനിമ എത്തിയിരിക്കുന്നത് എന്നതാണ് കൗതുകം. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയിലുള്ള വിഭോര്‍ ചിത്രലോക് എന്ന തിയേറ്ററിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഇവിടെ പ്രദര്‍ശനം തുടരുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ അടക്കം സിനിമയുടെ ടിക്കറ്റും ലഭ്യമാണ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് […]
നാല് പുതിയ മോഡലുകളുമായി സ്‌കോഡ
ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഈ വര്‍ഷം നാല് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോട്ട്. അതില്‍ കുഷാഖ്, സ്ലാവിയ എന്നിവയുടെ ഫെയ്സ്ലിഫ്റ്റുകള്‍, നാലാം തലമുറ സൂപ്പര്‍ബ്, ഒക്ടാവിയ ആര്‍എസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ ദീപാവലി സീസണില്‍ 50 ലക്ഷം രൂപ വിലയില്‍ സ്പോര്‍ട്ടി സ്‌കോഡ ഒക്ടാവിയ ആര്‍എസ് എത്തും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും ഈ പെര്‍ഫോമന്‍സ് സെഡാന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ പരമാവധി 265 ബിഎച്ച്പി പവര്‍ […]
ലിയോണിദാസിന്റെ ഡയറി
മലയാളിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനായ നിക്കോസ് കസാന്‍ദ്സാക്കീസിന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ആദ്യ പുസ്തകമായിരുന്നു ‘ലിയോണിദാസിന്റെ ഡയറി.’ അധിനിവേശം, യുദ്ധം, സ്വാതന്ത്ര്യം, മനുഷ്യന്റെയുള്ളില്‍ ഉറഞ്ഞുകിടക്കുന്ന വന്യത എന്നിവയൊക്കെ ആഴത്തില്‍ വിചിന്തനം ചെയ്യുന്ന നോവലാണ് നിക്കോസിന്റെ ‘ഭ്രാതൃഹത്യകള്‍.’ അതിന്റെ ഒരു ഭാഗമാണ് ‘ലിയോണിദാസിന്റെ ഡയറി.’ നോവലിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ വളരെ കാവ്യാത്മകമായ ഭാഷയിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. കസാന്‍ദ്സാക്കീസിന്റെ ആദ്യ മലയാള പരിഭാഷ എന്നതു മാത്രമല്ല ഇക്കാലത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി; യുദ്ധവും അധിനിവേശവും അഭയാര്‍ത്ഥിത്വവും ഇന്നത്തെയും ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ […]
ചോറും ചപ്പാത്തിയും ഒരുമിച്ചു കഴിക്കരുത്!
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്നാണ് കണക്കുകള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക കുടുംബങ്ങളും ഇപ്പോള്‍ ഡയബെറ്റിസ് ഫ്രണ്ട്‌ലി ആയിക്കൊണ്ടിരിക്കുകയാണ്. രാവിലെയുള്ള നടത്തം, സമീകൃതാഹാരം, മരുന്നുകള്‍… ഇതെല്ലാം പ്രമേഹം നിയന്ത്രിക്കാന്‍ ഗുണം ചെയ്യുമെങ്കിലും ചിലപ്പോള്‍ ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ ഇതെല്ലാം തകിടം മറിക്കാം. ഫ്രൂട്‌സ് സാലഡ് ഉണ്ടാക്കുമ്പോള്‍ അതിനൊപ്പം കറുവപ്പട്ട ചെറിയ കഷ്ണം ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. […]
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു. സംഭവസ്ഥലത്ത് നിന്ന് തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തില്‍ പിന്തുണക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു വ്യക്തമാക്കി.രണ്ടില്‍ ഒരു ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് കണ്ടെത്തിയെന്ന് വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു. ഫ്ലെറ്റ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ശേഖരിക്കുകയാണ്. അതേസമയം, […]
അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം
അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം. ട്രാൻസിറ്റിലും പരിശോധന ഉറപ്പാക്കണമെന്നും ഹൈഡ്രോളിക് സംവിധാനം അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്. പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥിരം വിലയിരുത്തണം. കൂടാതെ കണ്ടെത്തിയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ഡിജിസിഎ നിർദേശം നൽകി. 294 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല.
അന്യ സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു
അന്യ സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. അസ്സാം ഗോലാഹട്ട് ജില്ലയിൽ സമുക്ക്ജാൻ ബുക്കിയാൽ ഗ്രാമത്തിൽ ദിഗന്തോ (25) ആണ് മരിച്ചത്. അരൂർ വ്യവസായ മേഖലയിലെ അലുമിനിയം ഫേബ്രിക്കേഷൻ മെറ്റൽ കോട്ടിംഗ് കമ്പിനിയായ സൺ മെറ്റൽ കോട്ടിലെ ജീവനക്കാരനായിരുന്നു. തീരദേശ റെയിൽപാതയിൽ അരൂർ സെന്റ് ആഗസ്റ്റിൻസ് പള്ളി സിമിത്തേരിക്ക് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.
കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന വിഭാഗം എൽഡിഫിനെ എതിർക്കുന്ന എല്ലാവരുടെയും സഹായം തേടുകയാണെന്ന് മുഖ്യമന്ത്രി
കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന വിഭാഗം എൽഡിഫിനെ എതിർക്കുന്ന എല്ലാവരുടെയും സഹായം തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ നന്മയ്ക്ക് ഉതകുന്ന നിലപാടല്ലേ സ്വീകരിക്കേണ്ടതെന്നും ലീഗ് നേതൃത്വം അറിയാതെ കോൺഗ്രസ് ഇത്തരം നിലപാട് സ്വീകരിച്ചു എന്ന് കരുതുന്നില്ലെന്നും നിൽക്കക്കള്ളി ഇല്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കുന്ന അവസര വാദ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി- യുഡിഎഫ് ബന്ധത്തിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. എൽഡിഫിന് ഒരു വഞ്ചകനെ കൂടെ നടത്തേണ്ടി വന്നു അയാള് കാണിച്ച വഞ്ചനയുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് […]
ഇടുക്കിയിലെ വനത്തിനുള്ളിലുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
ഇടുക്കിയിൽ പീരുമേടിനു സമീപം വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരിച്ചത്. വന വിഭവങ്ങൾ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇറാനിലുള്ള കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഒമർ അബ്ദുള്ള
ഇറാനിൽ സംഘർഷ സാഹചര്യമായതിനാൽ അവിടെ കുടുങ്ങിയ കശ്മീർ സ്വദേശികളായ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രാലയത്തോട് നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ വലിയ ആശങ്കയിലാണെന്നും എല്ലാ നടപടികളും സ്വീകരിക്കണമെന്നും എസ് ജയശങ്കറിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
