ചെക്ക് വാഹന ബ്രാന്‍ഡായ സ്കോഡ ഓട്ടോ ഈ വര്‍ഷം നാല് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോട്ട്. അതില്‍ കുഷാഖ്, സ്ലാവിയ എന്നിവയുടെ ഫെയ്സ്ലിഫ്റ്റുകള്‍, നാലാം തലമുറ സൂപ്പര്‍ബ്, ഒക്ടാവിയ ആര്‍എസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ ദീപാവലി സീസണില്‍ 50 ലക്ഷം രൂപ വിലയില്‍ സ്പോര്‍ട്ടി സ്കോഡ ഒക്ടാവിയ ആര്‍എസ് എത്തും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും ഈ പെര്‍ഫോമന്‍സ് സെഡാന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് പരമാവധി 265 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. വെറും 6.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയുമെന്നും 250 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അപ്ഡേറ്റ് ചെയ്ത കുഷാഖ് എസ്യുവിയുടെയും സ്ലാവിയ സെഡാന്റെയും ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, രണ്ട് മോഡലുകളും വരും മാസങ്ങളില്‍ ഷോറൂമുകളില്‍ എത്താന്‍ സാധ്യതയുണ്ട്. 2025 ലെ ഉത്സവ സീസണില്‍ നാലാം തലമുറ സൂപ്പര്‍ബ് ഇന്ത്യയിലെത്തും.
നാല് പുതിയ മോഡലുകളുമായി സ്കോഡ
