സ്‌നേഹം അതിന്റെ ചില വേരിയന്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതില്‍ ചിലതെന്നെ സ്‌നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതല്‍ മനുഷ്യനാക്കി. കൊടുക്കല്‍ വാങ്ങലുകളിലല്ലാതെ ഭൂമിയില്‍ എനിക്ക് ചുറ്റും സ്‌നേഹമുണ്ടെന്നും സ്‌നേഹിക്കാന്‍ മാത്രമല്ലാതെ ചുറ്റിലും സ്‌നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓര്‍മപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്‌നേഹത്തിന്റെ മുഖവുമായി ഞാന്‍ കണ്ടുമുട്ടിയ മനുഷ്യരെ ഞാന്‍ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാന്‍ നിങ്ങള്‍ക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങള്‍… ‘ഇസ്‌നേഹം’. അഞ്ചല്‍ താജ്. മാന്‍കൈന്‍ഡ് […]
തൈറോയ്ഡ് രോഗികള്‍ക്ക് കാബേജും കോളിഫ്‌ളവറും കഴിക്കാം
രാജ്യത്ത് തൈറോയ്ഡ് സംബന്ധിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. തൈറോയ്ഡ് രോഗങ്ങളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം, തൈറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്‌ലവറും ഒഴിവാക്കണമെന്നത്. ഇതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് എന്ന സംയുക്തം അയഡിന്‍ ആഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം. എന്നാല്‍ ഇവ പച്ചയ്ക്കും വലിയ അളവില്‍ കഴിക്കുമ്പോഴുമാണ് പ്രശ്‌നം. അവ നന്നായി വേവിച്ച് മിതമായ അളിവില്‍ കഴിക്കുന്ന അപകടമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വേവിക്കുമ്പോള്‍ അതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് ഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. മാത്രമല്ല, തൈറോയ്ഡ് കാന്‍സര്‍, മറ്റു […]
കോൺഗ്രസ് നേതാക്കളെ വിമർശിച്ച് സിപിഎം നേതാക്കൾ
നിലമ്പൂരിലെ വാഹന പരിശോധന വിവാദമാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് യുഡിഎഫിന് ഒളിച്ചോടാനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അപകടങ്ങളുടെ ആഘോഷക്കമ്മിറ്റിയാണ് പ്രതിപക്ഷം പക്വമായ നിലപാട് പ്രതിപക്ഷം എടുക്കണമെന്നും കനഗോലു സിദ്ധാന്തമാണ് കോൺഗ്രസ് പിന്തുടരുന്നത് അവർ എഴുതിക്കൊടുക്കുന്ന, തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവർ പല പരിപാടികളും നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എല്ലാവർക്കും ബാധകമാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. അതോടൊപ്പം കോൺഗ്രസ് നേതാക്കളുടേത് അപക്വമായ നിലപാടാണെന്നും പരിശോധനയുമായി പാർട്ടികൾ സഹകരിക്കുകയാണ് വേണ്ടതെന്നും ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണനും […]
വാഹന പരിശോധന എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്ന് എ വിജയരാഘവൻ
വാഹന പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ലെന്നും എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്നും സിപിഎം പിബി അംഗം എ വിജയരാഘവൻ. അത് അവഹേളനമായി തോന്നിയിട്ടില്ല, പികെ ബിജുവിൻ്റെയും കെ രാധാകൃഷ്ണൻ്റെയും അബ്ദുൾ വഹാബിൻ്റെയും വാഹനം പരിശോധിച്ചിട്ടുണ്ട്. രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസാണെന്നും അവരുടെ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അവർ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ് പാലക്കാട് നിന്നും നിലമ്പൂരിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
ഇറാനിലെ ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോർട്
ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം എന്ന് ഇസ്രയേല്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ കാനഡയിലേക്ക്
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി നാളെ പ്രധാനമന്ത്രി യാത്ര തിരിക്കും. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തും. പരസ്പര ബഹുമാനത്തോടെയുള്ള ഉഭയകക്ഷി ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള വേദിയാകും അതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ കുറിച്ച് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീണത്. നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന […]
ഷാഫി പറമ്പിലിന്‍റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേയും പെട്ടി പരിശോധനയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
ഷാഫി പറമ്പിലിന്‍റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേയും വാഹനം തടഞ്ഞ് നിര്‍ത്തി നടത്തിയ പെട്ടി പരിശോധനയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. പരിശോധനയിൽ എന്ത് അത്ഭുതമാണുള്ളതെന്നും ഞങ്ങൾ രാജാക്കന്മാർ ആണെന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്യുമ്പോൾ എന്തിനാണ് ഭീഷണിപ്പെടുത്തുന്നതെന്നും രാഹുലിന്‍റേത് തരംതാണ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാതെ യുഡിഎഫ് നിരായുധീകരിക്കപ്പെട്ടു മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്‍റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് വിശ്വത്തെ വിമർശിക്കുന്ന ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കൾ
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കളായ കമല സദാനന്ദനും കെഎം ദിനാകരനും. എന്നാൽ വിവാദത്തോട് ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല. സംസ്ഥാന നിർവ്വാഹക സമിതി അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന നേതൃത്വത്തിലെ ശാക്തിക ചേരിയിൽ ബിനോയ് പക്ഷ നേതാവായ കമലാ സദാനന്ദൻ തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിൽ സെക്രട്ടറിക്ക് അവിശ്വസനീയതയാണ്. വിഭാഗീയത […]
ഇസ്രയേൽ ഇറാന്‍ സംഘര്‍ഷം രൂക്ഷം
ഇസ്രയേലിനെ നടുക്കി ഇന്നലെ രാത്രി ഇറാൻ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് വിലയിരുത്തൽ. സുപ്രധാന ഇസ്രായേലി നഗരങ്ങൾ ഉന്നമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു എന്നാണ് റിപ്പോർട്ട്. 60 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇരുരാജ്യങ്ങളും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ 40 ഇസ്രായേലി പൗരന്മാർക്ക് പരിക്കേറ്റു. ജറുസലേമിൽ ഉഗ്ര സ്ഫോടനം ഉണ്ടായി ഇറാന്റെ ആണവ ശാസ്ത്രജ്ഞരും […]
നിലമ്പൂരില്‍ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചത് വിവാദമാക്കി യുഡിഎഫ്
നിലമ്പൂരില്‍ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചത് വിവാദമാക്കി യുഡിഎഫ്. പൊലീസ് നടപടി ഏകപക്ഷീയമെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പ്രതികരിച്ചു. പരിശോധനയിൽ പരാതിയില്ലെന്നും പരിശോധനയ്ക്ക് പിന്നിലെ ഉദ്ദേശ്യമാണ് ചോദ്യം ചെയ്തതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അപമാനിക്കപ്പെട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരോട് തട്ടി കയറിയതെന്നും പെട്ടിയെടുത്ത് പുറത്ത് വയ്പ്പിച്ച ശേഷം തുറന്ന് പരിശോധിക്കാതെ വന്നപ്പോഴാണ് ചോദ്യം ചെയ്തതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
