വാഹന പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ലെന്നും എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്നും സിപിഎം പിബി അംഗം എ വിജയരാഘവൻ. അത് അവഹേളനമായി തോന്നിയിട്ടില്ല, പികെ ബിജുവിൻ്റെയും കെ രാധാകൃഷ്ണൻ്റെയും അബ്ദുൾ വഹാബിൻ്റെയും വാഹനം പരിശോധിച്ചിട്ടുണ്ട്. രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസാണെന്നും അവരുടെ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അവർ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ് പാലക്കാട് നിന്നും നിലമ്പൂരിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
വാഹന പരിശോധന എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്ന് എ വിജയരാഘവൻ
