Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനിലുള്ള കശ്മീ‍രി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഒമ‍ർ അബ്ദുള്ള

ഇറാനിൽ സംഘർഷ സാഹചര്യമായതിനാൽ അവിടെ കുടുങ്ങിയ കശ്മീ‍ർ സ്വദേശികളായ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമ‍ർ അബ്ദുള്ള വിദേശകാര്യ മന്ത്രാലയത്തോട് നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ കുടുംബാം​ഗങ്ങൾ വലിയ ആശങ്കയിലാണെന്നും എല്ലാ നടപടികളും സ്വീകരിക്കണമെന്നും എസ് ജയശങ്കറിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രഞ്ജിതക്കെതിരായ ജാതി അധിക്ഷേപത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ

അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. എന്‍എസ്എസ് ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരി നൽകിയ പരാതിയിൽ ബിഎൻഎസ് 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റുകൾ ഇട്ടത്. വാർത്ത പുറത്തുവന്നതോടെ റവന്യൂമന്ത്രി കെ. രാജൻ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യൂണിവേഴ്സിറ്റിയിലെ പാഠ്യപദ്ധതിയില്‍ മനുസ്മൃതി പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍

ഡല്‍ഹി സര്‍വകലാശാല പുതുക്കിയ സംസ്കൃത ബിരുദ കോഴ്സില്‍ മനുസ്മൃതി ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണം നല്‍കി. യൂണിവേഴ്സിറ്റിയിലെ പാഠ്യപദ്ധതിയില്‍ മനുസ്മൃതി പഠിപ്പിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും വൈസ് ചാന്‍സിലര്‍ യോഗേഷ് സിങ് വ്യക്തമാക്കി. ഞങ്ങളുടെ നിലപാട് വ്യക്തമാണെന്നും ഒരു കോഴ്സിന്‍റെ ഭാഗമായും യൂണിവേഴ്സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല മുന്‍പും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിസി വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 13, വെള്ളിയാഴ്ച

◾https://dailynewslive.in/ ഓപ്പറേഷന്‍ റൈസിങ് ലയണ്‍. ഇറാനെതിരെ ഇസ്രായേലിന്റെ കനത്ത ആക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ ആണവ, മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനില്‍പ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നും ഇസ്രായേലിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. സൈനിക നടപടി കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും ഇറാനിലെ ജനങ്ങളുമായി ഇസ്രയേല്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ ജനതയോടല്ല ഇറാന്റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 17ന് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഹമ്മദാബാദ് ദുരന്തത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

അഹമ്മദാബാദ് വിമാനാപകടത്തിൽ 294 പേർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. 265 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസും വ്യക്തമാക്കി.

Posted inബിസിനസ്സ്

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം

മിഡില്‍ ഈസ്റ്റില്‍ ഇസ്രയേലും ഇറാലും യുദ്ധത്തിന്റെ വക്കിലെത്തിയതോടെ പിടിവിട്ട് കുതിച്ച് സ്വര്‍ണവില. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 രൂപയാണ് ഇന്നത്തെ വില. പവന് 1,560 രൂപ വര്‍ധിച്ച് 74,360 രൂപയിലുമെത്തി. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും വലിയ വിലയാണിത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ പവന് 74,320 രൂപയെന്ന വിലയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ വര്‍ധിച്ച് 7,625 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതിന് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നും ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. സൈനിക നടപടി കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ ജനതയോടല്ല ഇറാന്‍റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും നെതന്യാഹു പറഞ്ഞു.   ഇറാനുമായി […]

Posted inഓട്ടോമോട്ടീവ്

പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി മോട്ടോറോള

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. നിരവധി ഫീച്ചറുകളോടെ എഡ്ജ് 60 ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ ആണ് വിപണിയില്‍ അവതരിപ്പിച്ചത്. എഡ്ജ് 60 സീരീസിലെ ഏറ്റവും പുതിയ മോഡലാണിത്. എഡ്ജ് 60 പ്രോ, എഡ്ജ് 60 സ്റ്റൈലസ്, എഡ്ജ് 60 ഫ്യൂഷന്‍ എന്നിവയാണ് സീരീസിലെ മറ്റു ഫോണുകള്‍. എഡ്ജ് 60 ഫൈവ് ജി ഒരൊറ്റ സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാണ്. 5500എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്തുപകരുക. 50എംപി സെല്‍ഫി കാമറ, മികച്ച 12ജിബി റാം […]

Posted inവിനോദം

‘കൈതി 2’ ല്‍ അനുഷ്‌ക ഷെട്ടിയും

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക എത്തുന്നു. ‘കൈതി 2’ ല്‍ അനുഷ്‌ക ഷെട്ടിയും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഷെട്ടി കൈതി 2 ല്‍ എത്തുന്നു എന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. സിനിമയുടെ നിര്‍മാതാക്കള്‍ അനുഷ്‌കയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈതി 2 ല്‍ അനുഷ്‌ക ഗാങ്സ്റ്ററുടെ വേഷത്തില്‍ ആയിരിക്കും എത്തുകയെന്നാണ് അഭ്യുഹങ്ങള്‍. ലോകേഷ് – കാര്‍ത്തി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം […]