ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’യിലെ ‘പിപ്പി പിപ്പി ഡുംഡും’ എന്ന ഗാനം പുറത്ത്. രസകരമായ വരികളും രംഗങ്ങളുമാണ് ഗാനത്തിലുള്ളത്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ് ഗാനത്തില്‍ ചുവടുവയ്ക്കുന്നത്. വിഡിയോ പുറത്തുവന്നു മണിക്കൂറുകള്‍ക്കം പ്രേക്ഷക ശ്രദ്ധ നേടി. നിരവധിപേരാണ് പാട്ടിനു കമന്റുകളുമായി എത്തുന്നത്. ഇന്ദ്രവതി ചൗഹാനാണ് പിപ്പി പിപ്പി ഡും ഡും എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കമ്മുലയാണ് കുബേര സംവിധാനം ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ‘ലവ് സ്റ്റോറി’ എന്ന സിനിമയ്ക്കു ശേഷം ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ധനുഷ് രണ്ട് ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഒരു ഇന്റെന്‍സ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യന് പെട്ടന്നൊരു സാഹചര്യത്തില്‍ കോടീശ്വരനായി മാറുന്നതാണ് കഥ. ജൂണ്‍ 20ന് തിയറ്ററുകളിലെത്തും.
‘കുബേര’യിലെ ‘പിപ്പി പിപ്പി ഡുംഡും’ എന്ന ഗാനം
