◾https://dailynewslive.in/ എസിക്ക് ഇത്രയും തണുപ്പ് മതിയെന്ന് കേന്ദ്രം. എസിയുടെ താപനില ഇനി 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ത്താനാവില്ല. രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയതായി നിര്‍മ്മിക്കുന്ന എസിയുടെ താപനില ചൂട് എത്ര ഉയര്‍ന്നാലും 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എസിയുടെ ഉയര്‍ന്ന താപനില 28 ഡിഗ്രി ആക്കും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ […]
സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. 72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചിന് 73000ന് മുകളില്‍ എത്തി വീണ്ടും റെക്കോര്‍ഡുകള്‍ ഭേഭിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത്. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് ഒറ്റയടിക്ക് […]
വിവോ ടി4 അള്‍ട്രാ ഇന്ത്യയില്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍. വിവോ ടി4 അള്‍ട്രാ എന്ന പേരിലുള്ള ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ പ്രോസസര്‍ ആണ് കരുത്തുപകരുക. 1.5 കെ ക്വാഡ്-കര്‍വ്ഡ് അമോലെഡ് സ്‌ക്രീനും പിന്നില്‍ ട്രിപ്പിള്‍ കാമറ സിസ്റ്റവും 50 എംപി പെരിസ്‌കോപ്പ് ലെന്‍സുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. കൂടാതെ വിവിധ എഐ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ഫോണിന്റെ വില ഏകദേശം 35,000 രൂപയായിരിക്കും. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഒലെഡ് ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേയാണ് […]
‘ഈവലയം’ ഈ മാസം 13ന് റിലീസ്
കുട്ടികളിലെ സ്‌ക്രീന്‍ ആസക്തിയെ കുറിച്ചും മൊബൈല്‍ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം ‘ഈവലയം’ ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്‌ക്രീന്‍ അഡിക്ഷന്റെ ദുരന്ത ഫലങ്ങള്‍ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്. രേവതി എസ്. വര്‍മ്മ സംവിധാനം ചെയ്ത ഈവലയം ജിഡിഎസ്എന്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഈ മാസം 13 ന് റിലീസാകും. ഈ കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്‍ […]
ഷെയിന്‍ നിഗം നായകനായ ‘ബള്‍ട്ടി’ ടൈറ്റില്‍ ഗ്ലിംപ്സ്
വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിന്‍ നിഗം നായകനായെത്തുന്ന ‘ബള്‍ട്ടി’യുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ഗ്ലിംപ്സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകര്‍ച്ചയില്‍ രൗദ്രഭാവത്തോടെ, ഉദയന്‍ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയില്‍ ഷെയിന്‍ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്സാണ്ടര്‍ എന്നിവര്‍ നിര്‍മ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം. കുത്ത് […]
ബിഎംഡബ്ള്യു ഐ എക്‌സ് സ്വന്തമാക്കി ദിയ മിര്‍സ
ബി എം ഡബ്ള്യുവിന്റെ ഇലക്ട്രിക് എസ് യു വിയായ ഐ എക്‌സ് എന്ന ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡ് താരമായ ദിയ മിര്‍സ. പുത്തന്‍ എസ് യു വി ദിയ മിര്‍സയ്ക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ ബി എം ഡബ്‌ള്യു ഇന്‍ഫിനിറ്റി കാര്‍സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് സഫയര്‍ മെറ്റാലിക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. എക്‌സ് ഡ്രൈവ് 40 വേരിയന്റിന് 1.21 കോടി രൂപയിലാണ് വിലയാരംഭിക്കുന്നത്. എക്‌സ് ഡ്രൈവ് 50 വേരിയന്റിലേക്ക് എത്തുമ്പോള്‍ വില ഏകദേശം […]
വേട്ട
അഭ്യസ്തവിദ്യയായ ഒരു പെണ്‍കുട്ടിയുടെ വൈവാഹിക ജീവിതത്തില്‍ സംഭവിക്കുന്ന പൊരുത്തക്കേടുകളെയും അതുപോലെ തന്നെ അവള്‍ സാക്ഷിയാകേണ്ടി വന്ന ഒരുപാട് വൈവാഹിക ദുരന്തങ്ങളെയും ആലേഖനം ചെയ്യുന്ന ഒരു സ്ത്രീപക്ഷ രചനയാണ് വേട്ട. ഇതിലെ കഥാപാത്രങ്ങള്‍ നാട്ടിലൊക്കെയുണ്ട്. ഒരാളുടെ മാത്രം കഥയല്ല, മറിച്ച് ഇത് വായിക്കുന്ന ഓരോ സ്ത്രീയും താനനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതമാണിതെന്ന് കരുതാന്‍ പോരുന്ന അനുഭവ സാക്ഷ്യമായി ഈ രചനയെ വിലയിരുത്താം. ‘വേട്ട’. ബാലുപുതുപ്പാടി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 375 രൂപ.
ആഗോള താപനിലയിലെ വര്‍ദ്ധനവ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
ആഗോള താപനിലയിലെ വര്‍ദ്ധനവ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ സ്തന, അണ്ഡാശയ, ഗര്‍ഭാശയ, സെര്‍വിക്കല്‍ അര്‍ബുദങ്ങള്‍ കൂടുതല്‍ സാധാരണവും മാരകവുമാണെന്ന് പുതിയ പഠനം കണ്ടെത്തി. താപനില ഉയരുന്നതിനനുസരിച്ച്, സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ച് അണ്ഡാശയ, സ്തനാര്‍ബുദങ്ങള്‍ക്ക്,’ കെയ്റോയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഉയര്‍ന്ന താപനില, മോശം വായുവിന്റെ ഗുണനിലവാരം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അരക്ഷിതാവസ്ഥ, പതിവ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ […]
മദ്ധ്യാഹ്ന വാർത്തകൾ
ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി അറബിക്കടലിൽ ചരക്കുകപ്പലിന് തീ പിടിച്ചത് അണയ്ക്കാനായില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് തീ പടരുകയാണ്. കോസ്റ്റുഗാർഡിന്‍റെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. എന്നാൽ കണ്ടെയ്നറുകളിലേക്ക് തീ പടരുന്നതാണ് ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും..ഇന്ധന ടാങ്കിൽ ശേഷിക്കുന്ന ടണ്ണായിരം ടണ്ണോളം ഓയിലും മറ്റൊരു ഭീഷണിയാണ്. തീയണക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് […]
രാജ്യത്ത് കൊവിഡ് 19 കേസുകൾ 7,000 കടന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും ആർടിപിസിആർ (RT-PCR) പരിശോധന നിർബന്ധമാക്കി
രാജ്യത്ത് കൊവിഡ് 19 കേസുകൾ 7,000 കടന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും ആർടിപിസിആർ (RT-PCR) പരിശോധന നിർബന്ധമാക്കി. ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങൾ അറിയിച്ചു.
