കുട്ടികളിലെ സ്ക്രീന്‍ ആസക്തിയെ കുറിച്ചും മൊബൈല്‍ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം ‘ഈവലയം’ ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീന്‍ അഡിക്ഷന്റെ ദുരന്ത ഫലങ്ങള്‍ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്. രേവതി എസ്. വര്‍മ്മ സംവിധാനം ചെയ്ത ഈവലയം ജിഡിഎസ്എന്‍ എന്റര്ടൈന്മെന്റ്സ് ആണ് ഈ മാസം 13 ന് റിലീസാകും. ഈ കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട മാനസിക ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. നോമോഫോബിയ എന്ന് വിദഗ്ദ്ധര്‍ വിളിക്കുന്ന മാനസിക രോഗാവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണിത്. പുതുമുഖ നടി ആഷ്ലി ഉഷയാണ് ഈവലയത്തിലെ നായിക. രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, സിദ്ര , മാധവ് ഇളയിടം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
‘ഈവലയം’ ഈ മാസം 13ന് റിലീസ്
