പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍. വിവോ ടി4 അള്‍ട്രാ എന്ന പേരിലുള്ള ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ പ്രോസസര്‍ ആണ് കരുത്തുപകരുക. 1.5 കെ ക്വാഡ്-കര്‍വ്ഡ് അമോലെഡ് സ്ക്രീനും പിന്നില്‍ ട്രിപ്പിള്‍ കാമറ സിസ്റ്റവും 50 എംപി പെരിസ്കോപ്പ് ലെന്‍സുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. കൂടാതെ വിവിധ എഐ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ഫോണിന്റെ വില ഏകദേശം 35,000 രൂപയായിരിക്കും. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഒലെഡ് ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേയാണ് വിവോ ടി4 അള്‍ട്രായില്‍ പ്രതീക്ഷിക്കുന്നത്. 5,000 നിറ്റ്സ് ലോക്കല്‍ പീക്ക് ബ്രൈറ്റ്നസുള്ള 1.5കെ പാനല്‍ സ്ക്രീനില്‍ ഉപയോഗിക്കും. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
വിവോ ടി4 അള്‍ട്രാ ഇന്ത്യയില്‍
