ബി എം ഡബ്ള്യുവിന്റെ ഇലക്ട്രിക് എസ് യു വിയായ ഐ എക്സ് എന്ന ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡ് താരമായ ദിയ മിര്‍സ. പുത്തന്‍ എസ് യു വി ദിയ മിര്‍സയ്ക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ ബി എം ഡബ്ള്യു ഇന്‍ഫിനിറ്റി കാര്‍സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് സഫയര്‍ മെറ്റാലിക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. എക്സ് ഡ്രൈവ് 40 വേരിയന്റിന് 1.21 കോടി രൂപയിലാണ് വിലയാരംഭിക്കുന്നത്. എക്സ് ഡ്രൈവ് 50 വേരിയന്റിലേക്ക് എത്തുമ്പോള്‍ വില ഏകദേശം 1.39 കോടി രൂപ വരെയാകും. ഇതില്‍ ആദ്യ വേരിയന്റായ എക്സ് ഡ്രൈവ് 40 ആണ് ദിയ മിര്‍സ സ്വന്തമാക്കിയത്. രണ്ടു ആക്സിലുകളിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടറുകളുടെ കരുത്തിലാണ് വാഹനം സഞ്ചരിക്കുന്നത്. രണ്ടു മോട്ടറുകളും ചേര്‍ന്ന് 322 ബിഎച്ച്പി കരുത്തും 630 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 76.6 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാര്‍ജില്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കും.
ബിഎംഡബ്ള്യു ഐ എക്സ് സ്വന്തമാക്കി ദിയ മിര്‍സ
