Posted inലേറ്റസ്റ്റ്

ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി

ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ തുടരുന്നു

അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ തുടരുന്നു. തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ തുടരുന്നു. തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തീരമേഖലയിൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. എണ്ണ ചോർച്ചയുൾപ്പെടെ സാധ്യതയുള്ളതിനാൽ പൊല്യൂഷൻ റെസ്പോൺസ് ടീം തയ്യാറായിരിക്കാനും നിർദ്ദേശം […]

Posted inബിസിനസ്സ്

ഇപിഎഫ്ഒ 3.0, ഉടന്‍ പുറത്തിറക്കും

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അതിന്റെ പുതിയ പ്ലാറ്റ്ഫോം, ഇപിഎഫ്ഒ 3.0, ഉടന്‍ പുറത്തിറക്കും. ഏകദേശം 9 കോടി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മാസം ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ പിഎഫ് അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ എടിഎമ്മില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ സജീവമായിരിക്കണം, ഒപ്പം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. യുഎഎന്‍ […]

Posted inവിനോദം

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ട്രെയിലര്‍

അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വ്യസനസമേതം ബന്ധുമിത്രാദികളുടെ’ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രമിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം. പടം ജൂണ്‍ 13ന് തീയേറ്ററുകളില്‍ എത്തും. എസ് വിപിന്‍ ആണ് വ്യസനസമേതം ബന്ധുമിത്രാദികളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് […]

Posted inവിനോദം

ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍

ജൂണ്‍ 13ന് പുറത്തിറങ്ങുന്ന ‘ദി പ്രൊട്ടക്ടര്‍’ സിനിമയില്‍ ശക്തമായ പൊലീസ് വേഷത്തിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നത്. സി. ഐ സത്യ എന്ന റോളിലാണ് ഷൈന്‍ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രം ജി. എം മനു സംവിധാനം ചെയ്യുന്നു. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, സജി സോമന്‍, മുരളി ജയന്‍,സിറിയക് ആലഞ്ചേരി, പ്രൊഡ്യൂസര്‍ റോബിന്‍സ് അമ്പാട്ട്, ഡയറക്ടര്‍ […]

Posted inഓട്ടോമോട്ടീവ്

പുതിയ സെല്‍റ്റോസ് പരീക്ഷണ ഘട്ടത്തില്‍

പുതിയ സെല്‍റ്റോസ് നിലവില്‍ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്. ഇത് 2026 ല്‍ ഇന്ത്യന്‍ റോഡുകളില്‍ എത്താന്‍ സാധ്യതയുണ്ട്. അടുത്തിടെ, 2026 കിയ സെല്‍റ്റോസിന്റെ രണ്ട് ടെസ്റ്റ് പതിപ്പുകള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ രണ്ട് പ്രോട്ടോടൈപ്പുകളിലും വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയകള്‍, ബമ്പറുകള്‍, അലോയ് വീലുകള്‍, ഫ്രണ്ട് ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുണ്ട് എന്നതായിരുന്നു ശ്രദ്ധേയം. അതിന്റെ പവര്‍ട്രെയിനിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ഇല്ല. ക്രെറ്റ ഇവിയുടെ അതേ ബാറ്ററിയും മോട്ടോറും ഇലക്ട്രിക് സെല്‍റ്റോസില്‍ ഉപയോഗിക്കുമെന്ന് ചില […]

Posted inപുസ്തകങ്ങൾ

മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍

നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം. ‘മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍’. ഡോ. ആശ കെ. മാതൃഭൂമി. വില 204 രൂപ.

Posted inആരോഗ്യം

ഹൃദ്രോഗത്തിന്റെ പ്രധാന കാരണം കൊളസ്‌ട്രോള്‍

ഹൃദ്രോഗത്തിന്റെ പ്രധാന കാരണമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ചികിത്സിച്ചില്ലെങ്കില്‍ അവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന കൊളസ്‌ട്രോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടാം. ഈ അടിഞ്ഞു കൂടലിനെ പ്ലാക്ക് എന്ന് വിളിക്കുന്നു. കാലക്രമേണ കൂടുതല്‍ പ്ലാക്ക് രൂപപ്പെടുമ്പോള്‍ ധമനികള്‍ ഇടുങ്ങിയതോ അടഞ്ഞതോ ആകാം. പ്ലാക്ക് അടിഞ്ഞു കൂടുന്നത് മൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് നെഞ്ചുവേദനയ്ക്ക് കാരണമാകും. ഉയര്‍ന്ന കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട ഹൃദ്രോഗം കാരണം ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടാം. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നത് ക്ഷീണത്തിന് […]

Posted inലേറ്റസ്റ്റ്

നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പേരിൽ എം. സ്വരാജിന്റെ പ്രചാരണത്തിന് എത്തിയയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് അഖിൽ ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ്

നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പേരിൽ എം. സ്വരാജിന്റെ പ്രചാരണത്തിന് എത്തിയയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് അഖിൽ ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ് . അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷൻ എന്ന് അവകാശപ്പെട്ട് ശ്രീജിത്ത് എന്ന ദത്താത്രേയ സായ് സ്വരൂപ് നാഥ് എന്നൊരാളാണ് നിലമ്പൂരിൽ എത്തിയതെന്നും 1915-ൽ രൂപംകൊണ്ട രാജ്യത്തെ ആദ്യ ഹിന്ദുത്വ പാർട്ടിയും, വീർ സവർക്കർ അധ്യക്ഷത വഹിച്ചതും, രാജ്യശ്രീ ചൗധരിജി നേതൃത്വം നൽകുന്നതുമായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി […]