കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്‌സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് […]
കപ്പൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കോഴിക്കോട് തീരമേഖലയിൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം
കപ്പൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കോഴിക്കോട് തീരമേഖലയിൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. എണ്ണ ചോർച്ചയുൾപ്പെടെ സാധ്യതയുള്ളതിനാൽ പൊല്യൂഷൻ റെസ്പോൺസ് ടീം തയ്യാറായിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ തീര ശുചീകരണത്തിന് വേണ്ടി ഏകോപനം ഉറപ്പുവരുത്താനും സ്നേഹിൽ കുമാർ സിംഗ് നിർദേശം നൽകി.കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള എംവി വാൻഹായി 503 എന്ന ചരക്ക് കപ്പലാണ് ബേപ്പൂർ തുറമുഖത്തിന് ഏകദേശം 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിലാണ് അപകടം സംഭവിച്ചത്. സിംഗപ്പൂർ […]
എകെജി സെന്‍റർ ആക്രമണകേസിലെ പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി ഇല്ല
എകെജി സെന്‍റർ ആക്രമണകേസിലെ പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി ഇല്ല. പാസ്പോർട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഭാര്യയെയും കുഞ്ഞിനെയും കാണുവാനും വിസ പുതുക്കുവാനും വേണ്ടി പാസ്പോർട്ട് തിരികെ തരണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതംഗീകരിച്ചാണ് കോടതി ഉത്തരവ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ മറുപടിക്കായി പ്രിയങ്കയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ മറുപടിക്കായി പ്രിയങ്കയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്തുക്കൾ കാണിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം.
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.നാല് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്നാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും ഉള്‍പ്പെടുന്നു. പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ […]
കൺട്രോൾ റൂമിൽ കൃത്യമായി മറുപടി നൽകാതിരുന്ന ജീവനക്കാർക്ക് സ്ഥലം മാറ്റം
കെ എസ് ആർ ടിസി കൺട്രോൾ റൂമിലേക്ക് വരുന്ന യാത്രക്കാരുടെ ഫോൺകോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ എത്തി എന്നാൽ കൃത്യമായി മറുപടി നൽകാതിരുന്നതിനെ തുടർന്ന് വനിതാ ജീവനക്കാർ അടക്കമുള്ള 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി. മന്ത്രിയുടെ കോളിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ അന്വേഷണം നടത്തി സ്ഥലം മാറ്റാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു. കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം […]
എയിംസിന് തറക്കല്ലിട്ടശേഷമേ ഇനി വോട്ട് ചോദിക്കാൻ വരൂവെന്ന് സുരേഷ് ഗോപി
തന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചോദിക്കാൻ വരൂ എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ എന്നാൽ മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത് ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ എന്നും സുരേഷ് ഗോപി മറുപടിയായി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾക്കായി കോടതിയെ സമീപിക്കാൻ കോൺഗ്രസിന്റെ നീക്കം
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വന്ന കണക്ക് പ്രകാരം പോളിംഗ് ശതമാനം 58.73 ആയിരുന്നു എന്നാൽ ഒടുവില്‍ വന്ന കണക്ക് അനുസരിച്ച് 66 ശതമാനവുമായിരുന്നു. ഇതിൽ 7 ശതമാനത്തിലധികം വര്‍ധന ഊതിപ്പെരുപ്പിച്ച കണക്കെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. ഇത്രയും ആളുകള്‍ വോട്ട് ചെയ്തോയെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ വേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പൊതു ജനങ്ങള്‍ക്കോ സിസിടിവി ദൃശ്യങ്ങള്‍ നല്ഡകാനാവില്ലെന്നാണ് കമ്മീഷന്‍റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 10, ചൊവ്വാഴ്ച
◾https://dailynewslive.in/ കണ്ണൂര്‍ അഴീക്കലില്‍ നിന്ന് 81 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ കത്തിപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാന്‍ ഇനിയും കഴിഞ്ഞില്ല. കടലിലെ ഒഴുക്ക് തെക്കുകിഴക്കന്‍ ദിശയിലായതിനാല്‍ കടലില്‍ വീണ കണ്ടയ്നറുകള്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ തീരത്തേക്ക് ഒഴുകിയെത്താനാണ് സാധ്യത. കപ്പല്‍ ഒരു വശത്തേക്ക് അല്പം ചരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ട്. 157 ഇനം അത്യന്തം അപായകരമായ രാസവസ്തുക്കള്‍ കപ്പലിലുണ്ടെന്നാണ് വിവരം. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ അപകടത്തിലായ കപ്പല്‍ ഇപ്പോഴും കത്തിയെരിയുകയാണ്. 40 കണ്ടെയ്നറുകളില്‍ […]
ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. 12-ാം തിയതി മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും സാധ്യത. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
