കെ എസ് ആർ ടിസി കൺട്രോൾ റൂമിലേക്ക് വരുന്ന യാത്രക്കാരുടെ ഫോൺകോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ എത്തി എന്നാൽ കൃത്യമായി മറുപടി നൽകാതിരുന്നതിനെ തുടർന്ന് വനിതാ ജീവനക്കാർ അടക്കമുള്ള 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി. മന്ത്രിയുടെ കോളിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ അന്വേഷണം നടത്തി സ്ഥലം മാറ്റാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു. കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു.
കൺട്രോൾ റൂമിൽ കൃത്യമായി മറുപടി നൽകാതിരുന്ന ജീവനക്കാർക്ക് സ്ഥലം മാറ്റം
