കപ്പൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കോഴിക്കോട് തീരമേഖലയിൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. എണ്ണ ചോർച്ചയുൾപ്പെടെ സാധ്യതയുള്ളതിനാൽ പൊല്യൂഷൻ റെസ്പോൺസ് ടീം തയ്യാറായിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ തീര ശുചീകരണത്തിന് വേണ്ടി ഏകോപനം ഉറപ്പുവരുത്താനും സ്നേഹിൽ കുമാർ സിംഗ് നിർദേശം നൽകി.കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള എംവി വാൻഹായി 503 എന്ന ചരക്ക് കപ്പലാണ് ബേപ്പൂർ തുറമുഖത്തിന് ഏകദേശം 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിലാണ് അപകടം സംഭവിച്ചത്. സിംഗപ്പൂർ കപ്പലിൽ 2240 ടൺ ഇന്ധനവുമുണ്ടെന്നതും അതിനടുത്തേക്ക് തീ പടർന്നിട്ടുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നുണ്ട്.
കപ്പൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കോഴിക്കോട് തീരമേഖലയിൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം
