ആഗോള താപനിലയിലെ വര്‍ദ്ധനവ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ സ്തന, അണ്ഡാശയ, ഗര്‍ഭാശയ, സെര്‍വിക്കല്‍ അര്‍ബുദങ്ങള്‍ കൂടുതല്‍ സാധാരണവും മാരകവുമാണെന്ന് പുതിയ പഠനം കണ്ടെത്തി. താപനില ഉയരുന്നതിനനുസരിച്ച്, സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ച് അണ്ഡാശയ, സ്തനാര്‍ബുദങ്ങള്‍ക്ക്,’ കെയ്റോയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് നേതൃത്വം നല്കിയവര് പറഞ്ഞു. ഉയര്‍ന്ന താപനില, മോശം വായുവിന്റെ ഗുണനിലവാരം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അരക്ഷിതാവസ്ഥ, പതിവ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, സിറിയ എന്നീ ആറ് രാജ്യങ്ങളില്‍ മാത്രമാണ് കാന്‍സര്‍ നിരക്കിലും മരണത്തിലും വ്യക്തമായ വര്‍ധനവ് ഉണ്ടായത്. ആ പ്രദേശങ്ങളിലെ കൂടുതല്‍ തീവ്രമായ ഉഷ്ണതരംഗങ്ങളോ ഉയര്‍ന്ന മലിനീകരണ തോതോ ആകാം ഇതിന് കാരണം. ഉദാഹരണത്തിന്, ഖത്തറില്‍, താപനില ഉയരുമ്പോള്‍ ഓരോ ഡിഗ്രി സെല്‍ഷ്യസിനും 100,000 സ്ത്രീകളില്‍ 560 സ്തനാര്‍ബുദ കേസുകള്‍ വര്‍ദ്ധിച്ചപ്പോള്‍, ബഹ്റൈനില്‍ 330 വര്‍ദ്ധനവ് ഉണ്ടായി. കാലാവസ്ഥാ സംബന്ധമായ ആരോഗ്യ അപകടസാധ്യതകള്‍ക്കായി സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത ഈ പഠനം എടുത്തുകാണിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതായത് കാന്‍സര്‍ പരിശോധനാ പരിപാടികള്‍ മെച്ചപ്പെടുത്തുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുക.
ആഗോള താപനിലയിലെ വര്‍ദ്ധനവ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
