പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്. വിദേശ പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾക്കും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. തരൂരിനെ നേരിട്ട് കാണാൻ പോലും ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. അതേ സമയം തരൂരിന് പ്രധാന പദവി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ എന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിദേശരാജ്യങ്ങളുമായി ആശയ വിനിമയത്തിനുള്ള സമിതിയിൽ തരൂരിന് മുഖ്യപങ്കാളിത്തം നൽകിയേക്കും.
പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കമാൻഡ്
