ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ ലോസ് ഏഞ്ചൽസിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ന്യൂയോർക്ക്, ടെക്സസ്, ഡെൻവർ, ഷിക്കാഗോ, കൊളറാഡോ, സാന്ഫ്രാസിസ്കോ, ഡാളസ്, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി. അതിനിടെ ലോസ് ഏഞ്ചൽസ് ഡൗൺടൗണിൽ അടിയന്തര കർഫ്യൂ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുകയും ചെയ്തു. കർഫ്യൂവിന് മുമ്പ് തന്നെ ഏകദേശം 200 പേരെ കസ്റ്റഡിയിലെടുത്തു. നാല് ദിവസത്തെ പ്രതിഷേധത്തിനിടെ 23 സ്ഥാപനങ്ങളിൽ കൊള്ളയടി നടന്നതായി അധികൃതർ അറിയിച്ചു. മാസ്ക് ധരിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ട്രംപ് നിർദേശിച്ചിരുന്നു.
ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ ലോസ് ഏഞ്ചൽസിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
