ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്തേ മുക്കാലിന് തുടങ്ങി രാത്രി വരെ നീണ്ട സൻസദ് കാര്യശാലയിൽ നരേന്ദ്രമോദി പങ്കെടുത്തു. ഏറ്റവും പിൻനിരയിൽ ഇരുന്നാണ് മോദി കാര്യശാലയിൽ പങ്കെടുത്തത്. സൻസദ് കാര്യശാല പോലുള്ള പരിപാടികൾ ബിജെപിയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും, ജനങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവിക്കാനാണ് ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പരിശീലന പരിപാടിക്ക് പിന്നാലെ പ്രതികരിച്ചു.
തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്‍റെ ഭാഗമായി അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു.
ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ
ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രീനാരായണ ദർശനത്തിന് പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പൊതുപ്രവർത്തനത്തിൽ ഞാനുണ്ടാകുമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ ജാതിയുടെ സവിശേഷ ഗുണം മനുഷ്യത്വം ആണെന്ന് ഗുരു അടിവരയിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി..
രാത്രി വാർത്തകൾ
ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ ജാതിയുടെ സവിശേഷ ഗുണം മനുഷ്യത്വം ആണെന്ന് ഗുരു അടിവരയിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.. ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രീനാരായണ […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 7, ഞായറാഴ്ച
◾https://dailynewslive.in/ ഐടി മേഖലയില്‍ ഇന്ത്യക്ക് പണി തരാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്‌സോഴ്‌സിങ്’ നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ വലിയ തൊഴില്‍ […]
റെക്കോഡ് മുന്നേറ്റം തുടര്‍ന്ന് സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് മുന്നേറ്റം തുടരുന്നു. അവിട്ടം ദിനത്തിലും ഗ്രാമിന് 80 രൂപയും പവന് 640 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 9,945 രൂപയും പവന്‍ വില 79,560 രൂപയുമെന്ന സര്‍വകാല റെക്കോഡിലെത്തി. ഓണക്കാലത്ത് വില കുതിച്ച് ഉയരുന്നത് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ആശങ്കയാകുന്നുണ്ട്. ഒരു ഗ്രാം വില 10,000 രൂപയിലെത്താന്‍ വെറും 55 രൂപയുടെ ദൂരമാത്രമാണുള്ളത്. ഓണത്തിന് മികച്ച വില്‍പ്പന പ്രതീക്ഷിച്ച കച്ചവടക്കാര്‍ വലിയ നിരാശയിലാണ്. അത്യാവശ്യക്കാര്‍ മാത്രമാണ് നിലവില്‍ സ്വര്‍ണം വാങ്ങാനെത്തുന്നതെന്ന് […]
‘വിലായത്ത് ബുദ്ധ’ ചിത്രത്തിന്റെ ടീസര്‍
പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. മറയൂരിലെ ചന്ദനമലമടക്കുകളില്‍ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഡബിള്‍ മോഹനന്‍ എന്ന ചന്ദന മോഷ്ടാവായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഗുരുവായ ഭാസ്‌ക്കരനെ ഷമ്മി തിലകനും അവതരിപ്പിക്കുന്നു. അനു മോഹന്‍, കിരണ്‍ പീതാംബരന്‍, അടാട്ട് ഗോപാലന്‍, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി ജെ അരുണാചലം, അരവിന്ദ്, മണികണ്ഠന്‍, […]
‘കരം’ ചിത്രത്തിലെ ലിറിക്ക് വിഡിയോ
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കരം’. ഇപ്പോഴിതാ ‘അന അല്‍ മാലിക്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കില്‍ അഭിനയത്തിലും ഞെട്ടിക്കാന്‍ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് എന്ന് അടിവരയിടുന്നതാണ് ഗാനം. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദ്ദേഹം എത്തുന്നത്. ലിറിക് വിഡിയോയില്‍ കിടിലന്‍ ഗെറ്റപ്പിലാണ് അദ്ദേഹത്തെയും നായകനായെത്തുന്ന നോബിള്‍ ബാബുവിനേയും കാണിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും […]
വില്‍പനയില്‍ കുതിച്ച് ഫോക്സ്വാഗണ്‍ വിര്‍ടസ്
രാജ്യത്തെ പ്രീമിയം സെഡാനാണ് ഫോക്സ്വാഗണ്‍ വിര്‍ടസ്. 2025 ഓടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം സെഡാനായി ഇത് മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 13,853 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഫോക്സ്വാഗണ്‍ വിര്‍ടസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം ഒമ്പത് ശതമാനം വളര്‍ച്ചയാണിത്. ജനുവരി മുതല്‍ ജൂലൈ വരെ 37,575 യൂണിറ്റുകള്‍ വിറ്റഴിച്ച പ്രീമിയം സെഡാന്‍ വിഭാഗത്തില്‍, വില്‍പ്പനയുടെ 33% വിര്‍ടസ് മാത്രമാണ് നേടിയത്. വിര്‍ടസ് രണ്ട് പെട്രോള്‍ […]
