നാഗർകോവിൽ ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ്- 326നടുത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതേ തുടർന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ ഷെഡ്യൂളുകളിലുൾപ്പെടെ മാറ്റം വരുത്തിയിട്ടുണ്ട്. 2 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ റീ- ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചറും, തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചറും ഇന്ന് പൂർണ്ണമായും റദ്ദാക്കി.
നാഗർകോവിലിൽ റെയിൽ ബ്രിഡ്ജിന് സമീപം മണ്ണിടിച്ചിൽ
