കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർക്കെതിരെ രണ്ട് കേസുകളെടുത്ത് പൊലീസ്. 200 ഓളം എസ്എഫ്ഐ-കെഎസ്യു പ്രവർത്തകരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെയാണ് കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏഴു ജനറൽ സീറ്റിൽ ആറ് എണ്ണം എസ്എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്യു നേടി. സെനറ്റിലെ സ്റ്റുഡന്റ്സ് കൗൺസിൽ സീറ്റുകളിലെ വോട്ടെണ്ണുന്നത്തിനിടെയാണ് സംഘർഷമുണ്ടായത്.
കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ രണ്ട് കേസുകളെടുത്ത് പൊലീസ്
