പാർലമെന്റ് അതിക്രമ കേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ ലളിത് ഝാ രാജസ്ഥാനിൽവച്ച് മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്ന് മൊഴി നൽകി. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. എന്നാൽ പോലീസ് ഇത് വിശ്വാസത്തിൽ എടുത്തില്ല. അതോടൊപ്പം പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു.
മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്ന് ലളിത് ഝാ
