സിഡിഎസ് അക്കൗണ്ടന്റുമാരായി പ്രവേശിച്ച് മൂന്ന് വര്‍ഷം തികഞ്ഞ എല്ലാവരെയും സ്ഥലം മാറ്റാൻ നിര്‍ദ്ദേശിച്ച് കുടുംബശ്രീ സര്‍ക്കുലര്‍. സിഡിഎസിൽ അക്കൗണ്ടിംഗിലെ ക്രമക്കേട് ഒഴിവാക്കാനും സുതാര്യത ഉറപ്പിക്കാനുമാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം. ഒരു സിഡിഎസിൽ പരമാവധി മൂന്ന് വര്‍ഷം തികഞ്ഞവരെ അതേ ബ്ലോക്കിലെ തന്നെ മറ്റൊരിടത്തേക്കാണ് മാറ്റേണ്ടതെന്നും, സാമ്പത്തികമോ ഭരണപരമോ ആയ പരാതികൾ നേരിടുന്ന സിഡിഎസ് അക്കൗണ്ടന്റുമാരാണെങ്കിൽ സ്ഥലം മാറ്റത്തിന് ശേഷവും പ്രസ്തുത പരാതികളിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും സർക്കുലറിലുണ്ട്. ഒരുവര്‍ഷത്തെ കാലയളവ് വച്ച് കരാര്‍ പുതുക്കുന്നവരാണ് സിഡിഎസ് അക്കൗണ്ടന്റുമാര്‍. കരാര്‍ ജീവനക്കാര്‍ക്കിടയിൽ സ്ഥലം മാറ്റം പതിവില്ലെന്നിരിക്കെ അസാധാരണ സര്‍ക്കുലറിനെതിരെ പ്രതിഷേധം ശക്തമാണ്.
സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ സ്ഥലംമാറ്റാൻ നിര്‍ദ്ദേശിച്ച് കുടുംബശ്രീ സര്‍ക്കുലര്‍
