കല ആരുടേയും കുത്തകയല്ലെന്നും ആർഎല്‍.വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ. മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡി ഉള്ളയാളും എം.ജി സര്‍വകലാശാലയില്‍ നിന്നും എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎൽവി രാമകൃഷ്ണന്. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്.എല്‍.വി രാമകൃഷ്ണനോടും സാംസ്കാരിക കേരളത്തോടും മാപ്പ് പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതോടൊപ്പം നിറമല്ല കലയാണ് പ്രധാനമെന്നും രാമകൃഷ്ണന് പരസ്യപിന്തുണ അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കല, നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്കാരവും മരിക്കുന്നുവെന്നും വിഡി സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.
ആര്.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖർ
